മോഹന്‍ലാല്‍- മമ്മൂട്ടി ആരാധകരുടെ സംയുക്ത പടനീക്കം; കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് യുദ്ധക്കളത്തിനു സമം: മലയാളികളുടെ സംഘടിത ശക്തി ശരിക്കറിഞ്ഞ് കെആര്‍കെ

single-img
19 April 2017

മോഹന്‍ലാലിനെ ട്വിറ്ററിലൂടെ പരിഹസിച്ച ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന് ട്വിറ്ററില്‍ മലയാളികളുടെ പൊങ്കാല. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ആരാധകര്‍ ഉള്‍പ്പെടെയാണ് കെആര്‍കെയ്ക്ക് പൊങ്കാലയുമായി എത്തിയത്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവലിനെ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുന്നു എന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് കെആര്‍കെ ലാലിനെ പരിഹസിച്ച് രംഗത്തെത്തിയത്.

മോഹന്‍ലാലിനെക്കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നുമാണ് കെആര്‍െക ചോദിച്ചത്. മഹാഭാരതയുടെ നിര്‍മാതാവ് ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആര്‍കെ ട്വിറ്ററില്‍ ചോദിച്ചിരുന്നു.

കെആര്‍കെയുടെ ട്വീറ്റിന് താഴെ മോഹന്‍ലാല്‍ ആരാധകരും മമ്മൂട്ടിയുടെ ആരാധകരും ഒരുമിച്ചാണ് തെറിവിളിയുമായി എത്തുന്നതെന്നുള്ളതും കൗതുകകരമാണ്. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ കെആര്‍കെയ്ക്കു നേരെ വന്‍ ആക്രമണമാണ് നടക്കുന്നത്.