ചോട്ടാഭീമിനെ പോലുള്ള നിങ്ങള്‍ എങ്ങനെ ഭീമനാകും; നിര്‍മ്മാതാവിന്റെ പണം കളയാനാണോ ആഗ്രഹം: മോഹന്‍ലാലിനെ പരിഹസിച്ച് കെആര്‍കെയുടെ ട്വീറ്റ്

single-img
19 April 2017

മോഹന്‍ലാലിനെ നായകനാക്കി ആയിരം കോടി മുതല്‍ മുടക്കില്‍ പ്രശസ്ത പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരത യെ ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എം.ടി.വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്.

എന്നാല്‍ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായേക്കാവുന്ന ഈ സിനിമയെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാലിനെയെയും പരിഹസിച്ചെത്തിയിരിക്കുകയാണ്് ബോളിവുഡ് നിരൂപകനും നടനുമായ കെആര്‍കെ.

‘മോഹന്‍ലാല്‍ സാറിനെകണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നു’ മാണ് കെആര്‍െകയുടെ ട്വീറ്റ്. മാത്രമല്ല ബി.ആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിക്കുന്നു.

 

 

പക്ഷേ മോഹന്‍ലാലിനെ പരിഹസിച്ചെത്തിയ കെആര്‍കെയെ വെറുതെ വിടാനൊരുക്കമല്ല ആരാധകര്‍. ട്വീറ്റിന് താഴെ പൊങ്കാലയുമായി മോഹന്‍ലാല്‍ ആരാധകരും എത്തിക്കഴിഞ്ഞു. മലയാളത്തിലും ഹിന്ദിയിലുമൊക്കെ കെആര്‍കെയ്ക്കു നേരെ തലങ്ങും വിലങ്ങും ആക്രമണം നടത്തുകയാണ് ആരാധകര്‍.