രാഷ്ട്രീയ ഭുകമ്പങ്ങൾക്കു തുടക്കമിട്ട് വീണ്ടും ബാബറി മസ്ജിദ്; കുറ്റാരോപിതനായ കല്ല്യാൺസിംഗ് രാജസ്ഥാൻ ഗവർണർ പദവി ഒഴിയണമെന്നു രാഷ്ട്രീയ പാർട്ടികൾ

single-img
19 April 2017

ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി ഉത്തരവ് രാഷ്ട്രീയ ഭുകമ്പങ്ങൾക്കു തുടക്കമാകുമെന്നു വ്യക്തമായി. ബാ​ബ​റി മ​സ്ജി​ദ് കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നു സു​പ്രീം കോ​ട​തി വി​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ല്യാ​ണ്‍ സിം​ഗി​നെ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. നി​ല​വി​ൽ ഗ​വ​ർ​ണ​റാ​യ ക​ല്യാ​ണ്‍ സിം​ഗി​നെ ത​ത്കാ​ലം വി​ചാ​ര​ണ ചെ​യ്യി​ല്ലെ​ന്ന് കോ​ട​തി ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. സ്ഥാ​നം ഒ​ഴി​യു​ന്ന​തു​വ​രെ​യാ​ണ് ക​ല്യാ​ൺ സിം​ഗിനെ വിചാരണയിൽ നിന്നും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. 2014 മു​ത​ൽ രാ​ജ​സ്ഥാ​ൻ ഗ​വ​ർ​ണ​റാ​ണ് ക​ല്യാ​ണ്‍ സിം​ഗ്.

എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ഉ​മാ ഭാ​ര​തി, വി​ന​യ് ക​ത്യാ​ർ, ക​ല്യാ​ണ്‍ സിം​ഗ് തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഗവർണർ സ്ഥാനത്തിരിക്കുന്നതു കൊണ്ടാണ് കല്ല്യാൺ സിംഗിനെ വിചാരണ ചെയ്യരുതെന്നും സുപ്രംകോടതി നിർദ്ദേശം നൽകിയത്. കല്ല്യാൺ സിംഗ് ഗവർണർ സ്ഥാനം ഒഴിയുന്ന വേളയിൽ വിചാരണയ്ക്കു തയ്യാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ അ‌വസരത്തിലാണ് കുറ്റാരോപിതനായ കല്ല്യാൺ സിംഗ് ഗവർണർ സ്ഥാനമൊഴിഞ്ഞു വിചാരണ നേരിടണമെന്ന ആവശ്യവുമായി കോ​ൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കേ​സി​ൽ ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. റാ​യ്ബ​റേ​ലി കോ​ട​തി 57 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 100ല​ധി​കം തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ല​ക്നോ കോ​ട​തി​യാ​ക​ട്ടെ 195 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 300ല​ധി​കം തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ന്‍റെ​യും ആ​ക്ര​മ​ണ കേ​സി​ന്‍റെ​യും വി​ചാ​ര​ണ ഒ​രു കോ​ട​തി​യി​ൽ ന​ട​ത്തണമെന്ന സുപ്രീകോടതി ഉത്തരവിനെ തുടർന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ ല​ക്നോ കോ​ട​തി​യി​ൽ ന​ട​. ജ​ഡ്ജി​യെ സ്ഥ​ലം മാ​റ്റ​രു​ത്. എ​ല്ലാ ദി​വ​സ​വും വി​ചാ​ര​ണ ന​ട​ത്ത​ണം. കേ​സ് ഒ​രു ദി​വ​സം പോ​ലും മാ​റ്റി വ​യ്ക്ക​രു​തെ​ന്നും ര​ണ്ട‌് വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്.