കേരളത്തിലാദ്യമായി ലോ ഗ്രേഡ് മ്യൂസിനസ് അബ്‌ഡോമിനല്‍ ട്യൂമറുകള്‍, അത്യാധുനിക അര്‍ബുദ ചികില്‍സാ രീതിയായ എച് ഐ പി സി ഉപയോഗിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയിൽ വിജയകരമായി നടത്തി അര്‍ബുദം ബാധിച്ചവരുടെ അതിജീവന നിരക്ക് വര്‍ധിപ്പിക്കുവാന്‍ ഈ ചികില്‍സാ രീതി സഹായിക്കുന്നു

single-img
19 April 2017

കൊച്ചി: ലോകോത്തര നിലവാരത്തിലുള്ള ഏറ്വും മികച്ച ചികില്‍സാരീതികളും അത്യാധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ചികില്‍സാരീതികളില്‍ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. അടുത്ത കാലത്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിയിലെ അര്‍ബുദരോഗ വിദഗ്ദന്‍ കേരളത്തിലാദ്യമായി ലോ ഗ്രേഡ് മ്യൂസിനസ് അബ്‌ഡോമിനല്‍ ട്യൂമറുകള്‍, അത്യാധുനിക അര്‍ബുദ ചികില്‍സാ രീതിയായ ഹൈപ്പര്‍തെര്‍മിക് ഇന്‍ട്രാപെരിറ്റണീല്‍ കീമോ തെറാപ്പി(എച്ഐപിഇസി) ഉപയോഗിച്ച് ചികില്‍സിച്ചു.

സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റും ജിഐ& ഹെപ്പറ്റോ ബൈലിയറി സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.കെ പ്രകാശ്, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അരുണ്‍ ആര്‍ വാര്യര്‍ എന്നിവരടങ്ങിയ സംഘമാണ് ചികില്‍സ വിജയകരമായി പൂര്‍ത്തിയാക്കിയത്.

വയറിനകത്ത് കണ്ടെത്തിയ ലോ ഗ്രേഡ് മ്യൂസിനസ് ട്യൂമറുകളുടെ ചികില്‍സയ്ക്കായി രോഗിയുടെ ബന്ധുക്കള്‍ ബംഗലൂരുവിലും മുംബൈയിലും സാധ്യതകള്‍ തേടിയെങ്കിലും നൂതന ചികില്‍സാ രീതിയായ ഹെപെക് -നേക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഈ ചികില്‍സ ലഭ്യമാണെന്നറിഞ്ഞപ്പോള്‍ രോഗിയെ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു.

പരിശോധനയില്‍ ഹൈപെക് ചികില്‍സാരീതി ഉപയോഗിക്കാനാവുമെന്ന് മനസ്സിലായി. ഈ രീതിയിലുള്ള ശസ്ത്രക്രിയ നടത്തുമ്പോള്‍ വയറിലെ അര്‍ബുദ കോശങ്ങളിലേക്ക് ഉയര്‍ന്ന അളവിലും ഊഷ്മാവിലുമുള്ള കീമോ തെറാപ്പി മരുന്നുകള്‍ നേരിട്ട് ചെയ്യുകയാണ്. അതു കൊണ്ട് ഉയര്‍ന്ന ഡോസിലുള്ള മരുന്നുകള്‍ ഉപയോഗിക്കാനാകുന്നു. വയറിലെ അര്‍ബുദത്തിനെതിരെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന ചികില്‍സാരീതിയാണ് ഹൈപെക്. ഈ രീതിയില്‍ ശസ്ത്രക്രിയയും പ്രത്യേക രീതിയില്‍ കീമോ തെറാപ്പിയും സംയോജിപ്പിച്ച് ചെയ്യുകയാണ്. അര്‍ബുദം ബാധിച്ചവരുടെ അതിജീവന നിരക്ക് വര്‍ധിപ്പിക്കുവാന്‍ ഈ ചികില്‍സാ രീതി സഹായിക്കുന്നു. ചൂടാക്കിയ സലൈന്‍ ലായനിയിലേക്ക് കീമോ തെറാപ്പി മരുന്നുകള്‍ ചേര്‍ക്കുകയും അത് രോഗിയുടെ വയറിലെ അറയിലേക്ക് നേരിട്ട് കൊടുക്കുകയുമാണ് രീതി.

ആഗോളതലത്തില്‍ ഈ ചികില്‍സാരീതി വളരെ കുറച്ച് കേന്ദ്രങ്ങളിലേ ലഭ്യമാവുന്നുള്ളുന്നുവെന്നും വയറ്റിലെ മുഴകള്‍ക്ക് ഈ ചികില്‍സാ രീതി ഉപയോഗിക്കുന്ന ഏക കേന്ദ്രം ആസ്റ്റര്‍ മെഡ്‌സിറ്റിയാണെന്നും മെഡ്‌സിറ്റിയിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ദീപക് വര്‍മ്മ പറഞ്ഞു.

ആദ്യം സൈറ്റോറിഡക്ടീവ് ശസ്ത്രക്കിയയിലൂടെ വയറിനകത്ത് കാണാവുന്ന എല്ലാ ട്യൂമറുകളും എടുത്ത് കളയുന്നു. അതിനുശേഷം ചൂടാക്കിയ ലായനി രൂപത്തിലുള്ള കീമോ തെറാപ്പി മരുന്ന് വയറിനകത്തേക്ക് കടത്തിവിടുന്നു. പ്രത്യേക മെഷീന്‍ ഉപയോഗിച്ച് ഒരു മണിക്കൂര്‍ നേരത്തേക്ക് മരുന്ന് എല്ലായിടത്തും വ്യാപിപ്പിക്കും. ട്യൂമര്‍ കോശങ്ങള്‍ ഈ മരുന്നുകള്‍ വലിച്ചെടുക്കുകയും ശസ്ത്രക്രിയയ്ക്കു ശേഷവും ബാക്കി നില്‍ക്കുന്ന മൈക്രോസ്‌കോപിക്ക് അര്‍ബുദ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഒരു മണിക്കൂറിന് ശേഷം ഈ മരുന്നു ലായനി പുറത്ത് കളഞ്ഞ് മുറിവ് അടയ്ക്കും. ഇതിനെല്ലാംകൂടി ഏകദേശം അഞ്ച് മണിക്കൂര്‍ സമയം വേണ്ടിവരും. തുടര്‍ന്ന് കീമോ തെറാപ്പിയുടെ പ്രതികരണ ഫലമായി രോഗി സുഖം പ്രാപിക്കും.

ഹൈപെക് എന്നത് ഇന്‍ട്രാഓപ്പറേറ്റീവ് ഇന്‍ട്രാപെരിറ്റണീല്‍ കീമോ തെറാപ്പി(എച്ഐപിഇസി), കീമോബാത്ത്, ഇന്‍ട്രാപെരിറ്റണീല്‍ കീമോഹൈപ്പര്‍തെര്‍മിയ, കണ്ടിന്യൂവസ് ഹൈപ്പര്‍തെര്‍മിക് പെരിറ്റണീല്‍ പെര്‍ഫ്യൂഷന്‍ എന്നും അറിയപ്പെടുന്നു.

ഈ രീതിയില്‍ മറ്റു അപകടസാധ്യതകള്‍ കൂടുതലായി വരുന്നില്ലെന്ന് സുരക്ഷിത വശങ്ങളെപ്പറ്റി സംസാരിക്കവേ ഡോ.അരുണ്‍ വാര്യര്‍ പറഞ്ഞു. കീമോ തെറാപ്പി വയറിന്റെ ഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനാല്‍ രോഗിയുടെ മറ്റ് ശരീര ഭാഗങ്ങള്‍ കീമോ തെറാപ്പിയില്‍ ഉള്‍പ്പെടാതെ സഹായിക്കുന്നു എന്നത് ഈ ചികില്‍സാ രീതിയുടെ വലിയൊരു മേന്മയാണ്. കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും ഈ രീതി സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ആധുനികമായ ആരോഗ്യ കേന്ദ്രമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയെന്ന് തങ്ങള്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് സി.ഇ.ഒ ഹരീഷ്പിള്ള പറഞ്ഞു. ഹൈപെക് ചികില്‍സാ രീതി ലഭ്യമായതോടെ വയറിലെ അര്‍ബുദ ബാധിതര്‍ക്ക് നൂതന ചികിത്സയ്ക്കായി വേറെങ്ങും പോകേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നു വരെ നിരവധിയാളുകള്‍ ലോകോത്തര സൗകര്യങ്ങളുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയ്ക്കായി എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയറിനുള്ളില്‍ പടര്‍ന്നതും വയറിനു പുറത്തേക്ക് പടര്‍ന്നിട്ടില്ലാത്തതുമായ അര്‍ബുദ രോഗത്തിന് ആഗോളതലത്തില്‍ ഹൈപെക് ചികില്‍സാരീതി ലഭ്യമാകുന്ന കുറച്ചു കേന്ദ്രങ്ങളില്‍ കേരളത്തിലെ ഏക കേന്ദ്രമാണ് ആസ്റ്റര്‍ മെഡ്സിറ്റി.