മോദി വിരുദ്ധ വികാരം നിലനില്‍ക്കുന്നിടത്ത് ജനങ്ങള്‍ യുഡിഎഫിന് വോട്ടുചെയ്തതായി രാജഗോപാല്‍; വര്‍ഗീയ നിലപാടുകളിലൂടെ വോട്ട് നേടി വിജയിച്ചവര്‍ ഇപ്പോള്‍ മതേതരത്വം പറയുന്നു

single-img
18 April 2017

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് വലിയ അത്ഭുതമില്ലെന്ന് കേരളത്തിലെ ഏക ബിജെപി എംഎല്‍എയായ ഒ.രാജഗോപാല്‍. നരേന്ദ്ര മോദി വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ജനം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ നരേന്ദ്രമോദി വികാരം നിലനില്‍ക്കുന്നിടമാണ് ഇവിടം. പ്രത്യേകിച്ച് മലപ്പുറം. അങ്ങനെയുള്ള ഇടത്ത് ബിജെപി വിജയിക്കാതിരിക്കാന്‍ ജനങ്ങള്‍ യുഡിഎഫിന് വോട്ടു നല്‍കുകയായിരുന്നു. അവിടുത്തെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിക്ക് അത്ഭുതമില്ല. – രാജഗോപാല്‍ പറഞ്ഞു.

എന്നാല്‍ വര്‍ഗീയ നിലപാടുകളിലൂടെ വോട്ട് നേടിയ ശേഷം ഇപ്പോള്‍ എല്ലാവരും മതേതരത്വം പ്രസംഗിച്ചു നടക്കുകയാണെന്നും രാജഗോപാല്‍ പറഞ്ഞു. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് എത്തിയപ്പോഴായിരുന്നു മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.