Featured

പ്രകൃതിയിലേക്കൊരു മടക്കം; ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട മന്‍സൂഖ് പ്രജാപതിയുടെ പ്രകൃതി സൗഹൃദ ഉപകരണങ്ങള്‍: മണ്ണുകൊണ്ടു നിര്‍മ്മിച്ച കുക്കർ മുതല്‍ റെഫ്രിജറേറ്റവരെയുള്ള സാധനങ്ങള്‍ക്ക് ആവശ്യക്കാരേറേ

പരിസ്ഥിതി പ്രശ്‌നങ്ങളൊന്നും ഇല്ലാതെ വെള്ളം തണുപ്പിക്കാം. പാലും, പച്ചക്കറികളും, പഴങ്ങളും കേടാകാതെ സൂക്ഷിക്കാം.വൈദ്യുത ഫ്രിഡ്ജ് പോലെ ഭക്ഷണം, വായു, അന്തരീക്ഷം എന്നിവയെ ഇത് വിഷപൂരിതമാക്കില്ല.പച്ചക്കറി ചുക്കിച്ചുളിയില്ല. മാത്രമല്ല, അവയുടെ സ്വാഭാവിക രുചിയും പുതുമയും അത് പോലെ നിലനില്‍ക്കുകയും ചെയ്യും...

ശുദ്ധമായ മണ്‍ കൊണ്ട് നിര്‍മ്മിച്ച കുക്കര്‍, ഫ്രൈയിങ് പാന്‍, ഫ്രിഡജ്, ഫ്ളാസ്‌ക്. ഉപകരണങ്ങള്‍ അങ്ങനെ നീണ്ട് പോകുന്നു. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട മന്‍സൂഖ് ഭായ് പ്രജാപതിയാണ് തീര്‍ത്തും പ്രകൃതി സൗഹൃദമായ ഈ ‘ മിട്ടി കൂള്‍ ‘ ഉപകരണങ്ങള്‍ നിര്‍മ്മിച്ചത്.വൈദ്യുതിയോ ഉയര്‍ന്ന പണച്ചെലവോ വേണ്ടാത്ത ഈ ഉപകരണങ്ങളുടെ ഏറ്റവും വലിയ പ്രത്യകത പ്രകൃതിക്കോ മനുഷ്യനോ യാതൊരുവിധ ദോഷവും ഇവ ഉണ്ടാക്കുന്നില്ല എന്നുതന്നെയാണ്.

8000 രൂപയ്‌ക്കൊരു പ്രകൃദിദത്ത റെഫ്രിജറേറ്റര്‍

മിട്ടി കൂള്‍ ഉപകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളത് റഫ്രിജറേറ്ററിനാണ്.നിലവില്‍ നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന റഫ്രിജറേറ്ററുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രത്യേകതകള്‍ തന്നെയാണ്.

വീടുകളിലെ കരണ്ടുബില്ലിന്റെ നല്ലൊരു ശതമാനവും റഫ്രിജറേറ്ററിന്റെ ഉപയോഗം മൂലമാണ്.പ്രത്യേകിച്ച് ചൂടുകാലത്ത് ഇതിന്റെ ഉപയോഗം വര്‍ദ്ധിക്കുകയേ ഉള്ളൂ.എന്നാല്‍ മിട്ടി കൂള്‍ ഫ്രിജഡ്ജുള്ളപ്പോള്‍ വൈദ്യുതി ബില്‍ കൂടുമെന്ന ചിന്തയേ വേണ്ട.മാത്രമല്ല, ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന ഭയവുമില്ല.കാരണം തീര്‍ത്തും പ്രകൃതി ദത്തമാണ് ഇതിന്റെ പ്രവര്‍ത്തനവും നിര്‍മ്മാണ രീതിയും.

മണ്‍കൂജയിലെ വെള്ളം എപ്പോഴും തണുത്തിരിക്കുന്നു എന്ന വളരെ ലളിതമായ ശാസ്ത്രത്തിന്റെ പ്രയോഗവല്‍ക്കരണം മാത്രമാണിതില്‍ പിന്തുര്‍ടന്നിരിക്കുന്നത്. അത്‌കൊണ്ട് വെറും പച്ചവെള്ളം മുകളിലെ റിസര്‍വോയറില്‍ ഒഴിച്ചുകൊടുത്താല്‍ മാത്രം മതി ഈ ഫ്രിഡ്ജ് പ്രവര്‍ത്തിക്കാന്‍.ഇതിന്റെ മുകളിലെ ചേമ്പറില്‍ അതില്‍ കൊള്ളാവുന്ന വെള്ളം നിറക്കുന്നു. അത് താഴേയുള്ള പ്രതലത്തില്‍ എപ്പോഴും ഈര്‍പ്പം നില നിര്‍ത്തും.മണ്‍ നിര്‍മ്മിതി ആയതിനാല്‍ സൂക്ഷ്മ സുഷിരങ്ങളിലൂടെ എല്ലായ്‌പോഴും താപം പുറത്തേക്ക് പോയിക്കൊണ്ടിരിക്കും.സ്വാഭാവികമായും പുറത്തെ അന്തരീക്ഷത്തേക്കാള്‍ 10 മുതല്‍ 20 ഡിഗ്രി വരെ താപനില അകത്ത് കുറഞ്ഞിരിക്കും. മിട്ടി കൂള്‍ റഫ്രിജറേറ്റര്‍ റെഡി.

മീട്ടി കൂൾ മൺ പാത്രവും ഗ്ളാസും

പരിസ്ഥിതി പ്രശ്‌നങ്ങളൊന്നും ഇല്ലാതെ വെള്ളം തണുപ്പിക്കാം. പാലും, പച്ചക്കറികളും, പഴങ്ങളും കേടാകാതെ സൂക്ഷിക്കാം.വൈദ്യുത ഫ്രിഡ്ജ് പോലെ ഭക്ഷണം, വായു, അന്തരീക്ഷം എന്നിവയെ ഇത് വിഷപൂരിതമാക്കില്ല.പച്ചക്കറി ചുക്കിച്ചുളിയില്ല. മാത്രമല്ല, അവയുടെ സ്വാഭാവിക രുചിയും പുതുമയും അത് പോലെ നിലനില്‍ക്കുകയും ചെയ്യും.

പ്രജാപതിയുടെ ഫ്രിഡ്ജിന് മാത്രമല്ല, ആരോഗ്യത്തിന് ഹാനികരമല്ലാത്ത കളിമണ്ണുകോണ്ട് ഉണ്ടാക്കുന്ന കുക്കര്‍, നോണ്‍സ്റ്റിക്ക് പാന്‍, കടായി പാന്‍, വാട്ടര്‍ ഫില്‍ട്ടര്‍,തെര്‍മല്‍ ഫഌസ്‌ക്,കൈസറോളുകള്‍,കറിപ്പാത്രങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആവശ്യക്കാര്‍ ഏറെയാണ്.

മീട്ടി കൂൾ കുക്കർ

ഗുജറാത്തിലെ രാജ്‌കോട്ടില്‍ പിറന്ന മിട്ടി കൂള്‍ ഉപകരണങ്ങള്‍ അടുത്ത കാലത്തായി കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം എറണാകുളം കലൂര്‍ ദേശാഭിമാനിക്ക് എതിര്‍വശം പോണോത്ത് റോഡില്‍ അരുണ്‍ എന്നയാള്‍ തന്റെ വീട് കേന്ദ്രീകരിച്ച് ഇത്തരം ഉല്പന്നങ്ങളുടെ വില്‍പന നടത്തിയിരുന്നു.നിലവില്‍ ഈ സംരഭം ഇല്ല.പക്ഷേ ലാഭം മോഹിച്ചട്ടല്ലെങ്കിലും ഉപഭാക്താക്കളില്‍ നിന്നും നല്ല പ്രതികരണം ലഭിച്ച സാഹചര്യത്തില്‍ ഇത് വീണ്ടും തുടങ്ങാനാണ് അരുണിന്റെ പദ്ധതി.