അനാഥാലയങ്ങളും ആതുര ശുശ്രൂഷ കേന്ദ്രങ്ങളും ഒരു നേരത്തെ അന്നത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന നമ്മുടെ നാട്ടിലെ കാഴ്ചയാണിതും; സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി തലസ്ഥാന നഗരിയിലെ ഒരു ‘അന്നദാന’ കാഴ്ച

single-img
18 April 2017

തലസ്ഥാന നഗരിയിലെ അന്നദാനത്തിന്റെ മറവില്‍ പാഴാകുന്ന ഭക്ഷണത്തിന്റെ ചിത്രമാണ് ഇപ്പോള്‍ മസാഷ്യല്‍മീഡിയയിലെ ചര്‍ച്ച. കഴിച്ചു കഴിഞ്ഞതിന്റെ ബാക്കി ഭക്ഷണം കുപ്പത്തൊട്ടിയിലും തറയിലും ചിതറിക്കിടക്കുന്ന കാഴ്ച ഒരര്‍ത്ഥത്തില്‍ ഹൃദയഭേദകമാണ്. അനാഥാലയങ്ങളും കുഷ്ഠരോഗികള്‍ക്കുള്ള ആതുര ശുശ്രൂഷ കേന്ദ്രങ്ങളും ഒരു നേരത്തെ അന്നത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന നാട്ടിലാണ് ഈ സംഭവമെന്നുള്ളതും ചര്‍ച്ചയ്ക്കു കാരണമാകുന്നു.

ഡിവൈഎഫ്‌ഐ ‘വയര്‍ എരിയുന്നവരുടെ മിഴി നിറയാതരി്ക്കാന്‍’ എന്ന പദ്ധതിയിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഭക്ഷണപ്പൊതി വിതരണം ശചയ്യുന്ന വര്‍ത്തകള്‍ക്കിടയിലാണ് തലസ്ഥാന നഗരിയിലെ തന്നെ ഒരു ക്ഷേത്രത്തില്‍ അന്നദാനത്തിന്റെ മറവില്‍ പാഴാക്കപ്പെടുന്ന ഭക്ഷണത്തിന്റെ ചിത്രവും പ്രചരിക്കുന്നത്. സുധീഷ് തൃപ്പയൂര്‍ എന്ന വ്യക്തിയാണ് ഫേസ്ബുക്കിലൂടെ ഈ ചിത്രം പങ്കുവച്ചത്.

സുധീഷ് തൃപ്പയൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ നൂറ് ദിവസം കൊണ്ട് അഞ്ച് ലക്ഷം ഭക്ഷണ പൊതി നല്‍കി മാതൃകാപ്രവര്‍ത്തന വാര്‍ത്തവന്ന തിരുവനന്തപുരത്തെ പ്രാന്ത പ്രദേശത്തെ ഒരാരാധനാലയത്തില്‍ നിന്ന് പ്രസാദൂട്ടിന്റെ കാണാകാഴ്ചകള്‍.

പുത്തന്‍ പണക്കാരുടെ ആഘോഷമാണ് ആരാധനാലയങ്ങളില്‍ അന്നദാനം നടത്തി പുണ്യം നേടുന്നത്.

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ആരാധനാ കേന്ദ്രം ആശുപത്രികളാണെന്ന ഇത്തരക്കാര്‍ അറിയുന്നില്ല. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും ഒരേ സ്വരത്തില്‍ ദൈവത്തെ വിളിക്കുന്നത് വിഗ്രഹമില്ലാതെ ഇവിടെയാണ് ഇത്തരകാര്‍ ഭക്ഷണം നല്‍കേണ്ടത്.

അനാഥാലയങ്ങളും കുഷ്ഠരോഗികള്‍ക്കുള്ള ആതുര ശുശ്രൂഷ കേന്ദ്രങ്ങളും ഒരു നേരത്തെ അന്നത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന നാടാണ് നമ്മുടേതെന്നു, ഇത്തരത്തില്‍ ഭക്ഷണം കുപ്പത്തൊട്ടിയില്‍ ഇടുന്നവര്‍ എപ്പോഴെങ്കിലും ഓര്‍ത്താല്‍ എത്ര നന്നായേനെ.

കഴിഞ്ഞ നൂറ് ദിവസം കൊണ്ട് അഞ്ച് ലക്ഷം ഭക്ഷണ പൊതി നൽകി മാതൃകാപ്രവർത്തന വാർത്തവന്ന തിരുവനന്തപുരത്തെ പ്രാന്ത പ്രദേശത്തെ …

Posted by Sudish Triprayar on Saturday, April 15, 2017