ഒടുവിൽ ട്രംപിന്റെ ദൂതൻ പാകിസ്ഥാനേയും തേടിയെത്തി; ഭികരർക്കെതിരെ പാകിസ്ഥാൻ നടപടിയെടുത്തില്ലെങ്കിൽ അ‌മേരിക്കയ്ക്ക് അ‌ത് ഏറ്റെടുക്കേണ്ടി വരുമെന്നു മുന്നറിയിപ്പ്

single-img
18 April 2017

പാകിസ്ഥാനുമായുള്ള സുഹൃദ് ബന്ധത്തിന്റെ പേരിൽ ഭീകരർക്കെതിരെയുള്ള നിലപാടിൽ അ‌യവുവരുത്തില്ലെന്ന നിലപാട് അ‌റിയിക്കാൻ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ദൂ​ത​ൻ പാ​ക്കി​സ്ഥാ​നി​ൽ. ഭീ​ക​ര​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന താ​ക്കീ​തും പാകിസ്ഥാന് ട്രംപിന്റെ വകയായി എത്തിയെന്നാണ് റിപ്പോർട്ടുകൾ. ട്രം​പ് യു​എ​സ് പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ലെ ഒ​രു ഉ​ന്ന​ത​ൻ പാ​ക്കി​സ്ഥാ​നി​ലെ​ത്തു​ന്ന​ത്.

പാ​ക് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് താ​വ​ളം ബോം​ബി​ട്ടു ത​ക​ർ​ത്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സന്ദേശത്തിൽ പൊതിഞ്ഞ മുന്നറിയിപ്പുമായി ട്രംപ് എത്തിയത്. യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് എ​ച്ച്.​ആ​ർ. മ​ക്മാ​സ്റ്റ​റാണ് പാക്ിസ്ഥാനിൽ എത്തിയത്. അ‌ദ്ദേഹം പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫ്, വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്‌​ടാ​വ് സ​ർ​താ​ജ് അ​സീ​സ്, ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ഖ​മ​ർ ബാ​ജ്‌​വ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് നാ​സ​ർ ജാ​ൻ​ജു​വ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്പെ​ഷ​ൽ അ​സി​സ്റ്റ​ന്‍റ് സ​യ്ദ് താ​രി​ഖ് ഫാ​ത​മി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

എ​ല്ലാ​ ത​ര​ത്തി​ലു​മു​ള്ള ഭീ​ക​ര​ത​യെ​യും എ​തി​രി​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ക്മാ​സ്റ്റ​ർ എ​ടു​ത്തു പ​റ​ഞ്ഞതായി യു​എ​സ് എം​ബ​സി പ​ത്ര​ക്കു​റി​പ്പി​ൽ അ‌റിയിച്ചു. ഐ​എ​സും താ​ലി​ബാ​നും അ​ട​ക്ക​മു​ള്ള എ​ല്ലാ ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ പാ​ക്കി​സ്ഥാ​ൻ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക​ത​ന്നെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നു​ള്ള സ​ന്ദേ​ശ​മാ​ണ് മ​ക്മാ​സ്റ്റ​റു​ടെ മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത സ​ന്ദ​ർ​ശ​ന​ത്തി​ലൂടെ ട്രംപ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ അകരുതുന്നു.

മുൻകാലങ്ങളിൽ പാക് ഭരണാധികാരികൾ യുഎസ് ഭരണകൂടങ്ങ​ളോടു പറഞ്ഞിരുന്നതുപോലെ ‘ന​ല്ല​വാ​ക്കു’ പ​റ​ഞ്ഞാ​ൽ ട്രം​പ് കേ​ൾ​ക്കി​ല്ലെ​ന്നും അ‌മേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. വാക്കുകളല്ല ന​ട​പ​ടി​യാ​ണു വേ​ണ്ട​തെ​ന്നാണ് അ‌മേരിക്ക വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ കാശ്മീ​ർ പ്ര​ശ്നം ഉ​ന്ന​യി​ച്ച​താ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും വി​ദേ​ശ​കാ​ര്യ ഓ​ഫീ​സും ഇ​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പു​ക​ളി​ൽ വ്യക്തമാക്കിയെങ്കിലും അ‌​മേരിക്ക ഇതിനെപ്പറ്റി ഒരു സൂചനയും നൽകിയിട്ടില്ല.