പ്രതീക്ഷിച്ചത് രണ്ടുലക്ഷം വോട്ട്; തിരിച്ചടിയായത് വെള്ളാപ്പള്ളിയുടെ പ്രസ്താവനയാണെന്നു ഒ രാജഗോപാൽ

single-img
18 April 2017

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബി​ജെ​പി പ്രതീക്ഷിച്ചിരുന്നത് രണ്ടുലക്ഷം വോട്ടുകളാണെന്നു പാർട്ടി എംഎൽഎ ഒ രാജഗോപാൽ. രണ്ടുലക്ഷം വോട്ടുകൾ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ബി​ജെ​പി പ്രവർത്തിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിനിടയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റ പ്രസ്താവനകൾ ആ ലക്ഷ്യത്തിനു തിരിച്ചടിയാവുകയായിരുന്നുവെന്നും അ‌ദ്ദേഹം പറഞ്ഞു. പാർട്ടി കോർകമ്മിറ്റിയിലാണ് രാജഗോപാൽ ഇക്കാര്യം പറഞ്ഞത്.

ഇതിനിടെ മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി കോ​ർ​ക​മ്മി​റ്റി രംഗത്തെത്തി. . ബി​ജെ​പി​യു​ടെ പ്ര​ക​ട​നം മോ​ശ​മാ​യി പോ​യെന്നു കമ്മിറ്റി അ‌ഭിപ്രായപ്പെട്ടു. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ചു​മ​ത​ല​ക്കാ​രെപ്പോലും നി​ശ്ച​യി​ക്കാ​നാ​യി​ല്ലെ​ന്നും നേ​താ​ക്ക​ൾ പറഞ്ഞു.

മ​ല​പ്പു​റ​ത്തെ രാ​ഷ്ടീ​യ സാ​ഹ​ച​ര്യം പ​ഠി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പ​ര​ജ​യ​പ്പെ​ട്ടു​വെ​ന്ന അ‌ഭിപ്രായവും കോർകമ്മിറ്റിയിലുണ്ടായി.