മലപ്പുറം ഉപതെരഞ്ഞെടുപ്പ്; പകുതി വോട്ടെണ്ണല്‍ കഴിഞ്ഞു, വിജയം ഉറപ്പിച്ച് കുഞ്ഞാലിക്കുട്ടി

single-img
17 April 2017


മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ശക്തമായ മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി 1,40,528-ലേറെ വോട്ടുകള്‍ക്കാണ് മുന്നിട്ട് നിൽക്കുന്നത്. ആദ്യം മുതൽ ലീഡ് ഉയർത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണൽ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തുകയാണ്.

മൂന്ന് മുന്നണി സ്ഥാനാർഥികളും കഴിഞ്ഞാൽ നാലാം സ്ഥാനത്ത് നോട്ടയാണ് മുന്നിൽ നിൽക്കുന്നത്. മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി. മലപ്പുറം ഗവണ്‍മെന്‍റ് കോളജിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. പതിനൊന്നു മണിയോടെ അന്തിമ ലീഡ് അറിയാനാകും. പന്ത്രണ്ടു മണിയോടെ ഒൗദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ.

അതേസമയം പകുതി വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞിലിക്കുട്ടിക്ക് ആകെ 2,75,352 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലിനു ആകെ 1,71,453 വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന് ആകെ 32,626 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നോട്ടയാണ് നാലാം സ്ഥാനത്ത് ഇപ്പോഴും തുടരുന്നത്.