മലപ്പുറം തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്‍റെ വിലയിരുത്തലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

single-img
17 April 2017

പിണറായി

തിരുവനന്തപുരം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തെരഞ്ഞെടുപ്പ് ഫലം ഒരുതരത്തിലും സർക്കാരിനെതിരായ വിധിയെഴുത്തായി കണക്കാക്കാൻ കഴിയില്ല. എൽഡിഎഫ് മികച്ച പ്രകടനമാണ് ഉപതെരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്. എൽഡിഎഫ് വോട്ടിലും ശതമാനത്തിലും നല്ല വർധനയുണ്ടായി. ബിജെപിയുടെ വോട്ടിംഗ് ശതമാനം പിന്നോട്ടുപോവുകയായിരുന്നു. എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയവരുടെ ശബ്ദമുണ്ടാകാതിരുന്നതാണ് യുഡിഎഫ് വോട്ട് വർധിക്കാൻ കാരണമെന്നും പിണറായി കുറ്റപ്പെടുത്തി.