മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി വിജയിച്ചു ; ലീഡ് 1,71,038

single-img
17 April 2017

തിരൂര്‍: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടുകളുടെ ലീഡോടെ വിജയിച്ചു. ആദ്യം മുതല്‍ ലീഡ് ഉയര്‍ത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും കഴിഞ്ഞാല്‍ നാലാം സ്ഥാനത്ത് നോട്ടയാണ് മുന്നില്‍ നില്‍ക്കുന്നത്. മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി.

അന്തിമമായി ലഭിച്ച റിപ്പോർട്ട് അടിസ്ഥാനത്തിൽ പി കെ കുഞ്ഞാലിക്കുട്ടി (IUML) – 4,97,055 വോട്ടുകൾ

എം ബി ഫൈസൽ CPI(M)             – 3,27,340 വോട്ടുകൾ

ശ്രീ പ്രകാശ് (BJP)                                – 63,050  വോട്ടുകൾ

നോട്ട                                                         – 3943 വോട്ടുകൾ

പതിനൊന്നു മണിയോടെ അന്തിമ ലീഡ് ഏറെക്കുറെ അറിഞ്ഞിരുന്നു. പന്ത്രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ.

https://www.facebook.com/evartha.in/videos/1432551980138781/