ഇന്ത്യക്കാരോടു കളിക്കരുത്; ഇന്ത്യയെ ദരിദ്ര രാജ്യമെന്നു വിളിച്ച സ്‌നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗെലിന് എട്ടിന്റെ പണി നല്‍കി ഇന്ത്യക്കാര്‍: പ്ലേസ്‌റ്റോറില്‍ സ്‌നാപ്പ് ചാറ്റ് റേറ്റിംഗ് കുത്തനെ താഴ്ന്നു

ഇന്ത്യയെ ദരിദ്രരാജ്യമെന്നു വിളിച്ച സ്‌നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗെലിന് എട്ടിന്റെ പണി നല്‍കി ഇന്ത്യക്കാര്‍. ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ് ചാറ്റ് വ്യാപിപ്പിക്കില്ലെന്ന പ്രസ്താവനയാണ് വിവാദമായത്. സ്പീഗെലിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് പ്ലേ സറ്റോറിലെ സ്‌നാപ്പ് ചാറ്റ് റേറ്റിംഗ് കുത്തനെ താഴ്ന്നു.

ഇവാന്‍ സ്പീഗെലിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്. ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യയെയും സ്‌പെയിനിനെയും പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ് ചാറ്റിനെ വ്യാപിക്കാമന്‍ താല്‍പര്യമില്ലെന്നായിരുന്നു ഇവാന്‍ സ്പീഗെല്‍ പറഞ്ഞത്. എന്നാല്‍ 2015ലാണ് ഇവാന്‍ സ്പീഗെല്‍ ഇങ്ങനെ പറഞ്ഞതെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്പീഗെലിന്റെ പ്രസ്താവന രണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ് ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് ട്രോളുകളും തെറിവിളികളും ഉയരുന്നത്. പ്ലേ സ്‌റ്റോറില്‍ സ്‌നാപ് ചാറ്റിനെ റിവ്യൂ സംവിധാനത്തിലെത്തി ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കാനും ആഹ്വാനമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഏറ്റവും കുറഞ്ഞ റേറ്റിംഗില്‍ വന്‍ വര്‍ദ്ധനവാണ് പ്ലേസ്‌റ്റോറില്‍ സ്‌നാപ്പ് ചാറ്റിനുണ്ടായിരിക്കുന്നത്.