Breaking News

ശബരിമലയിലെ സ്ത്രീ പ്രവേശ വിവാദം ചൂടുപിടിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശബരിമല ക്ഷേത്രമല്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വാദങ്ങളെ ഖണ്ഡിച്ച് കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

സ്ത്രീകള്‍ ഏപ്രില്‍ പത്തിന് ഉച്ചപൂജ സമയത്ത് സന്നിധാനത്തു പ്രവേശിച്ച് അയ്യപ്പദര്‍ശനം നടത്തുന്നതിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇതേ സ്ത്രീകള്‍ തന്നെ അന്നേദിവസം സന്ധ്യക്കു നടന്ന പടിപൂജ ചടങ്ങിലും പങ്കെടുക്കുന്നതിന്റെ ചിത്രവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. പടിപൂജ ദര്‍ശിക്കുന്നതിനായി സ്ത്രീകള്‍ ഇരിക്കുന്നതിന്റെ സമീപം നടന്‍ ജയറാം നില്‍ക്കുന്നതും പുതിയ ചിത്രങ്ങളിലുണ്ട്.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദം ചൂടുപിടിക്കുകയാണ്. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ‘ഏഷ്യന്‍ഗ്രാഫ്’ പുറത്തുവിട്ടു. മറ്റേതോ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രാര്‍ഥിച്ചുനില്‍ക്കുന്ന ചിത്രം ശബരിമലയുടേതായി പ്രചരിപ്പിക്കുന്നു എന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഇതു സംബന്ധിച്ചു വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ സ്ത്രീകള്‍ പ്രാര്‍ഥിച്ചുനില്‍ക്കുന്ന ക്ഷേത്രം ശബരിമലയിലേതു തന്നെയാണെന്നാണ് ഏഷ്യന്‍ഗ്രാഫ് ചിത്രങ്ങള്‍ ഉപയോഗിച്ച സമര്‍ത്ഥിക്കുന്നത്.

ടി ജി മോഹന്‍ദാസ് വഴി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിച്ച ചിത്രം മറ്റേതോ ക്ഷേത്രത്തിലേതാണെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ മഗാപാലകൃഷളണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയിലെ ഭൂരിപക്ഷം പേരുടെ അഭിപ്രായവും ഇതുതന്നെയായിരുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ഒരു പ്രമുഖ ഹൈന്ദവ സംഘടനയുടെ ഉടമസ്ഥതയിലുള്ള ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ഏഷ്യൻഗ്രാഫ് പുറത്തുവിട്ട ചിത്രങ്ങൾ

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെങ്കിലും അത് അംഗീകരിക്കില്ലെന്നാണ് മദവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ചിത്രം പ്രചരിച്ചതോടെ ദേവസ്വം ബോര്‍ഡിന്റെ ഈ നിലപാട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നാണ് സൂചന. പ്രചരിക്കുന്ന ചിത്രത്തിനു പിന്നാലെ പുറത്തുവരുന്ന വിവരങ്ങളില്‍ ഈ ദിവസം പ്രശസ്ത ചലച്ചിത്രതാരം ജയറാമും സന്നിധാനത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം.

ഏഷ്യൻഗ്രാഫ് പുറത്തുവിട്ട ചിത്രം. ചിത്രത്തിൽ നടൻ ജയറാമിനേയും കാണാം

സ്ത്രീകള്‍ ഏപ്രില്‍ പത്തിന് ഉച്ചപൂജ സമയത്ത് സന്നിധാനത്തു പ്രവേശിച്ച് അയ്യപ്പദര്‍ശനം നടത്തുന്നതിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇതേ സ്ത്രീകള്‍ തന്നെ അന്നേദിവസം സന്ധ്യക്കു നടന്ന പടിപൂജ ചടങ്ങിലും പങ്കെടുക്കുന്നതിന്റെ ചിത്രവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. പടിപൂജ ദര്‍ശിക്കുന്നതിനായി സ്ത്രീകള്‍ ഇരിക്കുന്നതിന്റെ സമീപം നടന്‍ ജയറാം നില്‍ക്കുന്നതും പുതിയ ചിത്രങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ന്യുസ് പോര്‍ട്ടലായ മറുനാടന്‍ മലയാളിയാണ് ടി ജി മോഹന്‍ ദാസിന്റെ ട്വൗറ്റിനെ അടിസ്ഥാനമാക്കി സന്നിധാനത്തെ സ്ത്രീ പ്രവേശത്തെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ശബരിമലയില്‍ സ്ഥിരസാനിധ്യമായ സുനില്‍സ്വാമിയുടെയും സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളാണ് ദര്‍ശനം നടത്തിയ സ്ത്രീകളെന്നാണ് ഉയര്‍ന്ന ആരോപണം. സുനിലിന്റെ അതിഥികളായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ അന്നേദിവസം വിവിധ പൂജകളിലും പങ്കെടുത്തിരുന്നതായും നടന്‍ ജയറാമും മുഴുവന്‍ സമയം ഇവരോടൊപ്പം ഉണ്ടായിരുന്നതായും പുതിയ ചിത്രങ്ങള്‍ കാട്ടിത്തരുന്നു.

ഏഷ്യൻഗ്രാഫ് പുറത്തുവിട്ട ചിത്രം

ശബരിമല സന്നിധാനത്തേയും ക്ഷേത്രപരിസരത്തെയും സിസിടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ശബരിമല സന്നിധാനത്തും പരിസരത്തും കറങ്ങി നടന്ന ചില സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയ സന്നിധാനം പൊലീസ് ഇവരെ തടഞ്ഞെങ്കിലും പ്രായം അമ്പതിനു മുകളിലാണെന്നു തെളിയിക്കുന്ന രേഖകള്‍ ഇവര്‍ ഹാജരാക്കിയെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

എന്തായാലും ടിജി മോഹന്‍ദാസ് കൊളുത്തിവിട്ട വിവാദം ഇപ്പോള്‍ കത്തിപ്പടരുകയാണ്. ഇതുസംബന്ധിച്ചു മസാഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ളവയില്‍ വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. സ്ത്രീ പ്രവേശം ശബരിമലയില്‍ നടന്നിട്ടില്ലെന്നും പ്രചരിക്കുന്ന ചിത്രങ്ങള്‍ ശബരിമലയുടേത് അല്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയ സ്ഥിതിക്കു കൂടുതല്‍ വിവരങ്ങള്‍ക്കായി കാതോര്‍ക്കുകയാണ് വിശ്വാസികള്‍. ഇതിനിടെ വാർത്തകളെ തള്ളിയും ചിലർ രംഗത്തെത്തിക്കഴിഞ്ഞു.

കരുതിയിരിക്കുക സാത്താന്റെ സന്തതികൾ അരികിലെത്തിക്കഴിഞ്ഞു.രണ്ടു മൂന്നു ദിവസമായി ബോധപൂര്‍വ്വമായോ അല്ലാതെയോ പ്രചരിയ്ക്കുന്…

Posted by Sunil Kumar on Saturday, April 15, 2017