ആടുജീവിതം ഉപേക്ഷിച്ച വാര്‍ത്ത തള്ളി പ്രഥ്വി; ഇത് തന്റെ സ്വപ്‌ന സിനിമ; കഥാപാത്രത്തിന് ശാരീരിക മാറ്റം ആവശ്യമായതിനാല്‍ നല്‍കിയിരിക്കുന്നത് ഒന്നര വര്‍ഷത്തെ ഡേറ്റ്

single-img
16 April 2017

തന്നെ നായകനാക്കിയുള്ള ആടുജീവിതം എന്ന സിനിമ ബ്ലസി ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രഥ്വിരാജ്. വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ ബെസ്ലി തന്നെ രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് പ്രിഥ്വിരാജ് വിശദീകരണവുമായി എത്തിയിരിക്കുന്നത്.

2017 നവംബര്‍ മുതല്‍ മാര്‍ച്ച് 2019 വരെ പല ഘട്ടങ്ങളായിട്ടാണ്, എന്റെ സ്വപ്ന സിനിമയായ ആടുജീവിത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞ വേഷം ചെയ്യുന്നതിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ശാരീരികമായ പരിവര്‍ത്തനങ്ങളിലൂടെയും കടന്നു പോകേണ്ടതാനാലാണ് പല ഷെഡ്യൂളുകളായാണ് അത് ചിത്രീകരിക്കുന്നതെന്നും പ്രിഥ്വി പറയുന്നു. ഈ ഇടവളയില്‍ മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫര്‍ പൂര്‍ത്തിയാക്കും എന്നും ഫേസ്ബുക്കിലൂടെ പൃഥ്വി പറയാതെ സൂചിപ്പിക്കുന്നുണ്ട്.

പ്രിഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്‌കോട്ടലന്റിലാണ് ഞാനിപ്പോള്‍ ഉള്ളത്. ബ്ലെസിയോടൊപ്പമുള്ള എന്റെ സ്വപ്ന ചിത്രമായ ആടുജീവിതം, ഞാന്‍ ഡേറ്റ് കൊടുക്കാത്തത് മൂലം ഉപേക്ഷിച്ചുവെന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ സൈറ്റുകല്‍ നിന്നും വായിക്കാനിടയായി. ഇത് തികച്ചും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണ്.
2017 നവംബര്‍ മുതല്‍ മാര്‍ച്ച് 2019 വരെ പല ഘട്ടങ്ങളായിട്ടാണ്, എന്റെ സ്വപ്ന സിനിമയായ ആടുജീവിത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞ വേഷം ചെയ്യുന്നതിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ശാരീരികമായ പരിവര്‍ത്തനങ്ങളിലൂടെയും കടന്നു പോകേണ്ടതാനാലാണ് പല ഷെഡ്യൂളുകളായാണ് അത് ചിത്രീകരിക്കുന്നത്. ഇതിന്റെ ഇടവേളകളില്‍ ഞാനെന്താവും ചെയ്യുക എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ അല്ലേ? അത് എല്‍ എന്ന അക്ഷരത്തില്‍തുടങ്ങുന്ന ഒന്നാണ്.

ചിത്രത്തിന്റെ തിരക്കഥ വളരെ ഭംഗിയായി പൂര്‍ത്തിയായിട്ടുണ്ട്. ഈ ചിത്രത്തിനുവേണ്ടി ഏറ്റവും പ്രഗല്‍ഭരായ അണിയറ പ്രവര്‍ത്തകര്‍ അടങ്ങുന്ന ടീമും ഒരുങ്ങി കഴിഞ്ഞു. ഞാന്‍ പത്ത് ദിവസം മുന്‍പ് ബ്ലെസ്സിയെ കണ്ട് ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ സംസാരിച്ചിരുന്നു. അടിസ്ഥാന രഹിതമായ ഇത്തരം വാര്‍ത്തകളുടെ സ്രോതസ്സ് എന്താണെന്ന് എനിക്കറിയില്ല. എല്ലാവര്‍ക്കും ഈസ്റ്റര്‍, വിഷു ആശംസകള്‍! പൃഥ്വി