കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാകിസ്ഥാനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നാനൂറോളം പാക് വെബ്‌സൈറ്റുകള്‍ തകര്‍ത്ത് കേരള സൈബര്‍ വാറിയേഴ്‌സ്

single-img
16 April 2017

ചാരവൃത്തി നടത്തിയെന്ന കുറ്റം ചാര്‍ത്തി മുന്‍ ഇന്ത്യന്‍ സൈനികനായ കുല്‍ഭൂഷന്‍ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാകിസ്ഥാനെതിരെ കേരള സൈബര്‍ വാറിയേഴ്‌സിന്റെ പ്രതികാരം. നാനൂറോളം പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു തകര്‍ത്തുകൊണ്ടാണ് കേരള സൈബര്‍ വാറിയേഴ്‌സ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ഭാരതീയനാണ് അദ്ദേഹം, ഭാരതത്തിന്റെ കാവലാളായിരുന്നു. നമ്മുടെ മാത്യരാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ രാപകലില്ലാതെ ഉറക്കമൊഴിച്ച് ഇന്ത്യ മഹാരാജ്യത്തിലെ ഓരോ മണല്‍തരിക്കും സംരക്ഷണം നല്‍കിയവന്‍.അദ്ദേഹം ഇന്നൊരു ആപത്തിലാണ്. അതു നമ്മള്‍ കാണാതെ പോകരുത്- കേരള സൈബര്‍ വാറിയേഴ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

നമ്മുടെ ഗവണ്മെന്റും മീഡിയയും ഇതിനെതിരെ ശക്തമായി പ്രതികരിച്ചേ മതിയാകവെന്നും ഇത് നമ്മുടെ അഭിമാനത്തിന്റെ കൂടി പ്രശ്‌നമാഴെണന്നും സൈബര്‍ വാറിഴേ്‌സ് വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ സൈബര്‍സ്‌പേസ് ആക്രമിച്ചു കൊണ്ട് അദ്ദേഹത്തിന് വേണ്ടി ഞങ്ങള്‍ പ്രതിഷേധിക്കുകയാണെന്നു പറയുന്ന വാറിയേഴ്‌സ് ഇത് വെറുമൊരു തുടക്കം മാത്രമാണെന്നും ഒരു സരബ്ജിത് സിംഗ് കൂടി നമുക്ക് ഇനി വേണ്ടെന്നും പറയുന്നുണ്ട്.

https://www.facebook.com/KeralaCyberWarriors/posts/726851427484892:0