വിമാനറാഞ്ചല്‍ ഭീഷണി: ചെന്നൈ, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം

single-img
16 April 2017

വിമാനറാഞ്ചൽ ഭീഷണിയെത്തുടർന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. 23 പേരടങ്ങുന്ന ഒരു സംഘം ഈ മൂന്നു വിമാനത്താവളങ്ങളിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങൾ സംഘടിതമായി റാഞ്ചാൻ പദ്ധതിയിട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെത്തുടർന്നാണു സുരക്ഷ ശക്തമാക്കിയത്.

ഈ മൂന്നു വിമാനത്താവളങ്ങളിൽ നിന്നായി വിമാനങ്ങൾ റാഞ്ചുന്നതിനെക്കുറിച്ച് ആറ് യുവാക്കൾ ചർച്ച നടത്തുന്നത് താൻ യാദൃശ്ചികമായി കേൾക്കാനിടയായെന്നവകാശപ്പെട്ട് ഒരു സ്ത്രീ അയച്ച ഇ മെയിൽ ഇന്നലെയാണു അധികൃതർക്ക് ലഭിച്ചത്. ഇരുപത്തിമൂന്നു പേർ ഈ സംഘത്തിലുള്ളതായും മൂന്നു വിമാനത്താവളങ്ങളിൽ നിന്നായി ഒരേസമയം വിമാനങ്ങൾ റാഞ്ചാൻ പദ്ധതിയിട്ടിരുന്നതായും മെയിലിൽ പറഞ്ഞിരുന്നു, ഇതിനേത്തുടർന്നു ഇന്നലെ നടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തിലാണു സുരക്ഷ ശക്തമാക്കാനും അതീവജാഗ്രതാ നിർദ്ദേശം നൽകാനും തീരുമാനമായത്.