കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവയ്പ്പിച്ചത് കാശ്മീര്‍ വിഷയമെന്നു പരീക്കര്‍; കാശ്മീര്‍ പ്രശ്‌ന പരിഹാരം അത്ര എളുപ്പല്ല

single-img
15 April 2017

കാശ്മീര്‍ പ്രശ്‌നത്തില്‍ പുതിയ നിലപാടുമായി മുന്‍ കേന്ദ്രമന്ത്രിയും ഗോവയുടെ ഇപ്പോഴശത്ത മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. കാശ്മീര്‍ അടക്കമുള്ള സുപ്രധാന വിഷയങ്ങളിലെ സമ്മര്‍ദമാണ് പ്രതിരോധമന്ത്രി സ്ഥാനം രാജിവെക്കാനുള്ള കാരണമായതെന്ന് പരീക്കര്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയായി രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ അടക്കം നേരിട്ട് ഇടപെടേണ്ടി വരിക സ്വാഭാവികമാണ്. അത്തരം പ്രശ്‌നങ്ങള്‍ അടങ്ങിയ ഒത്തിരി കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും. ഇതെല്ലാം വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ഇത്തരം സമ്മര്‍ദങ്ങളാണ് ഗോവയിലേക്ക് മടങ്ങാന്‍ തന്നെ പ്രരിപ്പിച്ചത്- പരീക്കര്‍ വ്യക്തമാക്കി.

കാശ്മീര്‍ പ്രശ്‌ന പരിഹാരം അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. ദീര്‍ഘകാല ചര്‍ച്ചകളിലൂടെ മാത്രമേ അത് പരിഹരിക്കാന്‍ കഴിയുള്ളുവെന്നു പറഞ്ഞ അദ്ദേഹം ചര്‍ച്ചചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളും ഈ വിഷയത്തിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നു മാര്‍ച്ച് 14നാണ് പരീക്കര്‍ പ്രതിരോധമന്ത്രി പദവി ഒഴിഞ്ഞ് ഗോവ മുഖ്യമന്ത്രിയായത്.