അ‌മേരിക്ക- ഉത്തരകൊറിയ യുദ്ധം ആസന്നം; യുദ്ധത്തിന്റെ അ‌നന്തരഫലം ചി​ന്തി​ക്കാ​നും തി​രി​ച്ചു​പി​ടി​ക്കാ​നും ക​ഴി​യാ​ത്ത​ത​ര​ത്തി​ലു​മു​ള്ള സർവ്വനാശമായിരിക്കുമെന്നു ​ചൈന

single-img
15 April 2017

അ‌മേരിക്ക- ഉത്തരകൊറിയ യുദ്ധം ആസന്നമെന്നു ​ചൈന. യു​ദ്ധ​മു​ണ്ടാ​യാ​ൽ ആ​രും ​ജ​യി​ക്കാ​ത്ത യു​ദ്ധ​മാ​യി​രി​ക്കു​മി​തെ​ന്നും ചൈ​ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി ​പ​റ​ഞ്ഞു. വാ​ക്കു​കൊ​ണ്ടോ പ്ര​വൃ​ത്തി​കൊ​ണ്ടോ പ​ര​സ്പ​രം പ്ര​കോ​പി​ക്കു​ന്ന​തി​ൽ​നി​ന്നും ഭീ​ഷ​ണി​മു​ഴ​ക്കു​ന്ന​തി​ൽ​നി​ന്നും അ​മേ​രി​ക്ക​യും ഉ​ത്ത​ര​കൊ​റി​യ​യും വി​ട്ടു​നി​ൽ​ക്ക​ണമെന്നും ഇ​രു​വി​ഭാ​ഗ​വും ജാ​ഗ്ര​ത​യോ​ടെ​വേ​ണം ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ പ്ര​വൃ​ത്തി​ക്കാ​നെ​ന്നും വാം​ഗ് യി ​മു​ന്ന​റി​യി​പ്പ് ന​ൽ​കി.

യു​ദ്ധ​ത്തി​ലേ​ക്ക് ഇ​രു​പ​ക്ഷ​വും നീ​ങ്ങി​യാ​ൽ ചി​ന്തി​ക്കാ​നും തി​രി​ച്ചു​പി​ടി​ക്കാ​നും ക​ഴി​യാ​ത്ത​ത​ര​ത്തി​ലു​മു​ള്ള സർവ്വ നാശമായിരിക്കും സംഭവിക്കു​കയെന്നും ചൈ​ന പറഞ്ഞു. ഉ​ത്ത​ര​കൊ​റി​യ​യെ നി​ല​യ്ക്കു നി​ർ​ത്താ​ൻ ചൈ​ന സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ഷി ​ചി​ൻ​പിം​ഗു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ചൈ​ന വി​സ​മ്മ​തി​ക്കു​ന്ന​പ​ക്ഷം ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് എ​തി​രേ യു​എ​സ് ഒ​റ്റ​യ്ക്കു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ട്രം​പ് പ​റ​യു​ക​യു​ണ്ടാ​യി.

ഉത്തരകൊറിയ ആ​റാ​മ​ത്തെ മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്താൻ ഒ​രു​ങ്ങി​യ​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. യു​എ​സി​ലെ​ത്താ​ൻ ശേ​ഷി​യു​ള്ള ദീ​ർ​ഘ ദൂ​ര മി​സൈ​ൽ വി​ക​സി​പ്പി​ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ ശ്ര​മം തു​ട​രു​ക​യാണെന്നാണ് റിപ്പോർട്ടുകൾ. ഉ​ത്ത​ര​കൊ​റി​യ ഇ​തി​ന​കം അ​ഞ്ചു മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തിയിരുന്നു. സാ​റ്റ​ലൈ​റ്റ് നി​രീ​ക്ഷ​ണ​ത്തി​ൽ ല​ഭി​ച്ച ഫോ​ട്ടോ​ക​ൾ ആ​റാ​മ​ത്തെ പ​രീ​ക്ഷ​ണം ആ​സ​ന്ന​മാ​ണെ​ന്ന സൂചനയും നൽകിയിരുന്നു.

ഈ സൂചന പുറത്തു വന്നതോടെയാണ് അ‌മേരിക്കയുടെ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് കാ​ൾ വി​ൻ​സ​നും മി​സൈ​ൽ ന​ശീ​ക​ര​ണി​ക​ളും ഉ​ൾ​പ്പെ​ട്ട ക​പ്പ​ൽ​വ്യൂ​ഹം കൊ​റി​യ​ൻ മേ​ഖ​ല​യി​ലേ​ക്ക് തിരിച്ചത്. എ​ന്നാ​ൽ യു​എ​സു​മാ​യി ഏ​തു ത​ര​ത്തി​ലു​ള്ള യു​ദ്ധ​ത്തി​നും ഡെ​മോ​ക്രാ​റ്റി​ക് പീ​പ്പി​ൾ​സ് റി​പ്പ​ബ്ളി​ക് ഓ​ഫ് കൊ​റി​യ ത​യാ​റാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​യും അ‌റിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ​ചൈന മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.