Breaking News

ഗുജറാത്തില്‍ അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ട ദളിത് യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നു തല്ലിച്ചതച്ചു

 

bjp-workers-beat-up-a-dalit-youth-who-tried-to-garland-ambedkars-statueവഡോദര: ബാബാ സഹേബ് അംബേദ്കറിന്റെ 126-ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിനിടെ അദ്ദേഹത്തിന്റെ പ്രതിമയിൽ മാലയിടാൻ ശ്രമിച്ച ദളിത് യുവാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു. വഡോദരയിലെ റേസ് കോഴ്സ് റോഡിലുള്ള അംബേദ്കർ പ്രതിമയിൽ മാലയിടാൻ ശ്രമിച്ചതിനാണു ഇയാൾ മർദ്ദിക്കപ്പെട്ടത്.

മീതേഷ് പർമാർ എന്ന യുവാവിനാണു മർദ്ദനമേറ്റത്. വഡൊദര മേയർ ആദ്യം മാലയിട്ട ശേഷം മറ്റുള്ളവർ മാലയിട്ടാൽ മതി എന്ന് പറഞ്ഞുകൊണ്ടാണു ഇയാളെ മർദ്ദിച്ചത്. മാലയിടാൻ വേണ്ടി ഗോവണിവഴി മുകളിലേയ്ക്കു കയറാൻ ശ്രമിച്ച ഇയാളെ ബിജെപി പ്രവർത്തകർ ചവിട്ടിത്താഴെയിടുകയും ക്രൂരമായി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു.

പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. എന്നാൽ പോലീസ് കസ്റ്റഡിയിൽ ബോധരഹിതനായ ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Previous ArticleNext Article