‘കഥയില്ലാത്ത കിം ജോങ് ഉന്‍ രണ്ടു ന്യൂക്‌ളിയാര്‍ ബോംബു തലയില്‍ കൊണ്ടുവന്നു ഇട്ടു തന്നാല്‍ കളിമാറും ട്രമ്പേ’: യുദ്ധത്തിനൊരുങ്ങുന്ന ‘അരവട്ടന്‍മാരെ’ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

single-img
14 April 2017

ഉത്തരകൊറിയയ്‌ക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ ‘മുന്നറിയിപ്പു’മായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. രണ്ടു ആണവ ശക്തികളുടെ തലവന്‍മാരായ ‘അരവട്ടന്‍മാര്‍’ യുദ്ധം ചെയ്യുന്നതിലൂടെ ലോകം തന്നെ കത്തിച്ചാമ്പലാകുമെന്നും പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നു.

അന്താരാഷ്ട്ര ഉടമ്പടികളെല്ലാം പുറംകാലുകൊണ്ടു തൊഴിച്ചെറിയുന്നവനാണ് ഉത്തരശകാറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എന്നും പണ്ഡിറ്റ് പറയുന്നു. അവന്‍ കഥയില്ലാത്തവനാണ്. രണ്ടു ന്യൂക്ലിയര്‍ ബോംബ് തലയില്‍ കൊണ്ടുവന്നിട്ടുതരും. അതോടെ കളിമാറും- പണ്ഡിറ്റ് മുന്നറിയിപ്പു നല്‍കുന്നു.

കുട്ടികളോടും പട്ടികളോടും കളിക്കരുതെന്ന ഉപദേശവും പണ്ഡിറ്റ് ട്രംപിനു നല്‍കുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റു സെലിബ്രേറ്റികള്‍ ഒന്നും കൈവയ്ക്കാത്ത ലോക കാര്യങ്ങളില്‍ സന്തോഷ് പണ്ഡിറ്റിനുള്ള താല്‍പര്യത്തെ അഭിനന്ദിച്ചു സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അണവ രാഷ്ട്രങ്ങളായ രണ്ട് അര വട്ടന്‍മാര്‍ യുദ്ധം ചെയ്യാന്‍ പോവുന്നൂ അണവ യുദ്ധം ലോകം തന്നെ കത്തി ചാമ്പലാവും.

അവന്‍ കഥയില്ലാത്ത ടീമാണ് ട്രെമ്പേ. അന്താരാഷ്ട്ര ഉടമ്പടികള്‍ എല്ലാം പുറംകാലുകൊണ്ടു തൊഴിക്കുന്നവന്‍. രണ്ടു ന്യൂക്‌ളിയാര്‍ബോംബു തലയില്‍ കൊണ്ടുവന്നു ഇട്ടു തരും… കളിമാറും!! കുട്ടികളോടും പട്ടികളോടും കളിക്കരുത്…

അണവ രാഷ്ട്രങ്ങളായ രണ്ട് അര വട്ടൻമാർ യുദ്ധം ചെയ്യാൻ പോവുന്നൂ അണവ യുദ്ധം ലോകം തന്നെ കത്തി ചാമ്പലാവും അവൻ കഥയില്ലാത്ത…

Posted by Santhosh Pandit on Tuesday, April 11, 2017