കശ്മീരില്‍ ആക്രമണങ്ങളെ നേരിടാന്‍ സാധാരണ പൌരന്മാരെ ഉപയോഗിച്ച് മനുഷ്യമറ തീര്‍ക്കുന്ന സൈന്യം; കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്

single-img
14 April 2017

കശ്മീര്‍ താഴ്വരയിലെ ഗുന്ദിപ്പോര മേഖലയില്‍ ഒരു യുവാവിനെ ആര്‍മിയുടെ വാഹനത്തിനു മുന്നിലായി കെട്ടിവെച്ചിരിക്കുന്ന രീതിയില്‍ കാണിക്കുന്ന വീഡിയോ കോണ്‍ഫറണ്‍സ് നേതാവ് ജുനൈദ് അസിം ആണു പുറത്ത് വിട്ടത്. 11 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരു ഷൂട്ട് ചെയ്തുവെന്നതോ സൈന്യത്തിന്റെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ വിവരങ്ങളോ ലഭ്യമല്ല.
https://twitter.com/Junaid_Mattu/status/852747014383181824
കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപിച്ചപ്പോള്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി സൈന്യത്തിന്റെ ശ്രീനഗര്‍ വക്താവ് കേണല്‍ രാജേഷ് കാളിയ അറിയിച്ചതിനായി ദേശീയ മാധ്യമമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേല്‍ സൈന്യം പാലസ്തീന്‍ മേഖലകളില്‍ “മനുഷ്യമറ”കളെ ഉപയോഗിക്കുന്നതായുളള വാര്‍ത്തകള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതാദ്യമായാണു ഇന്ത്യന്‍ ആര്‍മി ഇതേ ക്രൂര പ്രവൃത്തി നടത്തിയതായുളള വാര്‍ത്തകള്‍ പുറത്തുവരുന്നത്.