നയതന്ത്രബന്ധങ്ങള്‍ രൂക്ഷമായെങ്കിലും ഇന്തോ-പാക് വ്യാപാരത്തില്‍ കഴിഞ്ഞ കൊല്ലം വമ്പിച്ച വര്‍ദ്ധനവ്, പാക്കിസ്ഥാന്‍ കയറ്റുമതിയില്‍ വമ്പന്‍ കുതിച്ചുചാട്ടം.

single-img
14 April 2017

അതിർത്തിതർക്കങ്ങൾ രൂക്ഷമായെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്തോ-പാക് വ്യാപാരം വർദ്ധിച്ചതായി റിപ്പോർട്ടുകൾ പുറത്ത്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാൻ അവരുടെ കയറ്റുമതി ഗണ്യമായി കൂട്ടിയതായും ഇറക്കുമതി 23 % ലേക്ക് താഴെ കുറച്ചതായും പറയുന്നു.

പാക്കിസ്ഥാൻ പത്രമായ ഡോൺ പുറത്തുവിട്ട വാർത്തകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം പാക്കിസ്ഥാനിൽ നിന്നുള്ള കയറ്റുമതി 286 മില്ല്യൺ ഡോളറിലേക്കും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി 958.3 മില്ല്യൺ ഡോളറിലേക്കും കുറഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള പ്രധാൻ കയറ്റുമതി ഉല്പന്നം സിമന്റ് ആണു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാനാണു വാർത്തകൾക്ക് പിന്നിലെ കണക്കുകൽ പുറത്തുവിട്ടത്.

ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരബന്ധം കൂടിയെങ്കിലും കഴിഞ്ഞ വർഷം പാക്കിസ്താനു എകദേശം 672 മില്ല്യൺ ഡോളറിന്റെ വ്യാപാര കമ്മിയുണ്ട്. 2015-16 കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ളതിനേക്കാൾ 4 മടങ്ങ് ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്.