ഐസ്‌ക്രീം നിര്‍മ്മിച്ചത് നാളെ, വിറ്റത് ഇന്നലെ; കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് തെറ്റായ തീയതി പതിച്ച് ഐസ്‌ക്രീം വില്‍പ്പന നടത്തിയ ആളെ നാട്ടുകാര്‍ പിടികൂടി

single-img
14 April 2017

ഇരിങ്ങാലക്കുട: നിര്‍മ്മാണ തിയ്യതിയില്‍ കൃത്രിമത്വം കാണിച്ച് ഐസ്‌ക്രീം വില്‍ക്കാനെത്തിയ അന്യസംസ്ഥാനക്കാരനെ നാട്ടുകാര്‍ തടഞ്ഞു. കോമ്പറയിലെ അറവുശാലയ്ക്കു സമീപം ഐസ്‌ക്രീം വില്‍ക്കുകയായിരുന്ന ഇയാളില്‍ നിന്നും ഇന്നലെ മാംഗോബാര്‍ വാങ്ങിയ യുവാക്കളാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണ തിയ്യതി ’15-04-2017′ ആണെന്ന് ശ്രദ്ധിച്ചത്.

തുടര്‍ന്ന് വില്‍പനക്കാരെനെ തടഞ്ഞുവെച്ച യുവാക്കള്‍ ഉടന്‍തന്നെ നഗരസഭ ആരോഗ്യവകുപ്പ് ഉദ്ദ്യോഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു. ഉദ്യാഗസ്ഥരെത്തി ഐസ്‌ക്രീം പിടിച്ചെടുക്കുകയും ചെയ്തു.അമ്മാടത്ത് പ്രവര്‍ത്തിക്കുന്ന ലാവിഷ് കമ്പനിയുടേതായിരുന്നു മാംഗോബാര്‍. കുട്ടികളുള്‍പ്പെടെ ധാരാളം പേര്‍ ഐസ്‌ക്രീം വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.