ദൈവം സഞ്ചരിക്കുന്ന ഇടമാണ്, വൃത്തിയായി സൂക്ഷിക്കുക എന്ന ഒരു ചുവരെഴുത്തോടെ മൂന്നാറിലെ ഈ സ്ഥലം മാലിന്യ വിമുക്തമായി; നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവര്‍ ദൈവത്തെ ഭയക്കുമ്പോള്‍ ആ ഭയം മുതലെടുത്ത ബുദ്ധിമാന് കൈയടി

single-img
14 April 2017

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഉള്ള സ്ഥലം ഏതെന്ന് ചോദിച്ചാല്‍ ഒരു പക്ഷേ മൂന്നാറുകാരെങ്കിലും പറയും, അത് ഞങ്ങളുടെ ഇടമാണെന്നു. അത്രയക്കു മാലിന്യങ്ങളാണ് മൂന്നാര്‍ വഹിക്കുന്നത്. ഓരോ ദിവസവും മാലിന്യത്തിന്റെ അളവ് കൂടിവരുന്ന ഒരിടം കൂടിയാണ് മൂന്നാറും പരിസരപ്രദേശങ്ങളും. മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡുകള്‍ പലതയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം തൃണവല്‍ഗണിച്ച്, കഴിയുമെങ്കില്‍ ആ ബോര്‍ഡിനു മുന്നില്‍ത്തന്നെ മാലിന്യം കൊണ്ടു തള്ളിയിട്ടു പോകുന്നവരാണ് ജനങ്ങളിലധികവും.

എന്നാല്‍ മൂന്നാറിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള പാലം ഉള്‍പ്പെടുന്ന പ്രദേശം ഇന്ന് മാലിന്യവിമുക്തമാണ്. ഒരു കാലത്ത് ഇവിടെയും മാലിന്യക്കൂമ്പാരം ണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇവിടെ വളരെ വൃത്തിയോടെ കിടക്കുന്നു. അതിനു കാരണം ഒരു ചവരെഴുത്താണ്. പാലത്തിന്റെ കൈവരിയില്‍ മഞ്ഞ പെയിന്റടിച്ച് ഏതോ ബുദ്ധിമാന്‍ എഴുതിവച്ച രണ്ടുവരി ആ പാലത്തിന്റെ തലവരതന്നെ മാറ്റിയിരിക്കുകയാണ്.

‘ഇതു വഴി ദൈവം സഞ്ചരിക്കുന്നുണ്ട്. ഇവിടം വൃത്തിയായി സൂക്ഷിക്കുക’ എന്ന രണ്ടുവരിയോടെ ജനങ്ങള്‍ ഇവിടെ വേസ്റ്റ് ശകാണ്ടു തള്ളുന്ന പ്രവര്‍ത്തി നിര്‍ത്തുകയായിരുന്നു. മുമ്പ് ഈ പാലത്തില്‍ ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നു തുടങ്ങിയ പല അറിയിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അന്നെല്ലാം വേസ്റ്റിടുന്നത് കൂടിയിട്ടല്ലാതെ കുറഞ്ഞിട്ടില്ലെന്നും സമീപവാസികള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വന്ന ബോര്‍ഡ് എല്ലാ കുറവും പരിഹരിക്കുകയായിരുന്നു.

എന്തായാലും ഈ ബോര്‍ഡ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചഞഞയായിക്കഴിഞ്ഞു. ഇത്തരത്തില്‍ പല ബോര്‍ഡുകള്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളം വയ്ക്കുകയാണെങ്കില്‍ പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നതിനു നിയന്ത്രണമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നുണ്ട്. അധികാരികളില്‍ നിന്നുണ്ടാകുന്ന നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുന്നവര്‍ ദൈവത്തെ ഭയക്കുന്ന കാലത്ത് ഇതല്ലാതെ മറ്റുവഴിയില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.