ക്രിസ്തുവിന്റെ കണ്ണുപൊത്തുന്ന ഉണ്ണിക്കണ്ണന്‍; വിഷുവും ദുഃഖവെള്ളിയും ഒരുമിക്കുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി ഒരു ചിത്രം: അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി സൃഷ്ടാവ് അര്‍ജുന്‍ദേവും

single-img
13 April 2017

ധ്യാനിച്ചിരിക്കുന്ന ക്രിസ്തുവിന്റെ കണ്ണുപൊത്തിക്കളിക്കുന്ന ഉണ്ണിക്കണ്ണന്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം ഇന്ന് പലരുടേയും ഫേസ്ബുക്ക്- വാട്‌സ് ആപ്പുകളിലെ പ്രൊഫൈല്‍ പിക്ചര്‍ കൂടിയാണ്. ലോക ക്രൈസ്തവരുടെ പ്രധാന ദിനങ്ങളില്‍ ഒന്നായ ദുഃഖവെള്ളിയും മലയാളികളുടെ പ്രധാന ആഘോഷം കൂടിയായ വിഷുവും ഒരുമിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

vishu – Easter spl wrk

Posted by Arjun Dev on Monday, April 10, 2017

സോഷ്യല്‍ മീഡിയയിലെ ഈ വൈറല്‍ ഉത്പന്നത്തിന്റെ സൃഷ്ടാവ് ഗ്രാഫിക് ഡിസൈനറായ അര്‍ജുന്‍ ദേവാണ്. നടനും തിരക്കഥാകൃത്തുമായ അഹമ്മദ് സിദ്ദീഖ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഇതിനു നന്ദി അറിയിച്ച് അര്‍ജുന്‍ ദേവ് അഹമ്മദ് സിദ്ദിഖിന്റെ പോസ്റ്റിനു താഴെ കമന്റും ഇട്ടിട്ടുണ്ട്.

https://www.facebook.com/photo.php?fbid=10154443826531765&set=a.10150225878171765.316385.561236764&type=3

അഹമ്മദ് സിദ്ദിഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. വിഷു- ഈസ്റ്റര്‍ സ്‌പെഷ്യല്‍ എന്ന പേരില്‍ അര്‍ജുന്‍ ദേവ് തന്റെ പ്രൊഫൈലിലും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

https://www.facebook.com/ahmed.sidhique/posts/10154443826621765?comment_id=10154444300751765&comment_tracking=%7B%22tn%22%3A%22R2%22%7D

 

Posted by Lijo Jose Pellissery on Wednesday, April 12, 2017