പെൺമക്കൾക്ക് ഒന്നരക്കോടി നൽകി വിവാഹം നടത്തി; ചായക്കടക്കാരനെതിരെ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ അ‌ന്വേഷണം

single-img
13 April 2017

ഒ​ന്ന​ര​ക്കോ​ടി രൂ​പ സ്ത്രീ​ധ​നം ന​ൽ​കി​ പെൺമക്കളെ വിവാഹം ചെയ്തയച്ച ചാ​യ​ക്ക​ട​ക്കാ​ര​നെതിരെ ആ​ദാ​യ​നി​കു​തി വ​കുപ്പ് അ‌ന്വേഷണം ആരംഭിച്ചു. രാ​ജ​സ്ഥാ​നി​ലെ കോ​ത്പു​ട്ലി​ക്കു സ​മീ​പം ഹ​ദ്വാ​താ സ്വ​ദേ​ശി​യാ​യ ലീ​ല രാം ​ഗു​ജ്ജ​റി​നെതിരെയാണ് അ‌ന്വേഷണം നടക്കുന്നത്.

ഏപ്രിൽ നാലിനായിരുന്നു രാം ​ഗു​ജ്ജ​ർ തന്റെ പെൺമക്കളുടെ വിവാഹം നടത്തിയത്. വിവാഹത്തിന്റെ ഭാഗമായി നോട്ടുകെട്ടുകൾ കൂട്ടിയിട്ട് ഉച്ചത്തിൽ എണ്ണുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളി​ൽ ​വൈറലായിരുന്നു. ഇതിനെത്തുടർന്നാണ് ആദായ നികുതി വകുപ്പ് അ‌ദ്ദേഹത്തിനെതിരെ അ‌ന്വേഷണവുമായി രംഗത്തെത്തിയത്.

നോട്ടെണ്ണുന്നത് ഗ്രാ​മ​മു​ഖ്യ​ൻ​മാ​രും സ​മു​ദാ​യ നേ​താ​ക്കും നോ​ക്കി​നി​ൽ​ക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു. നോട്ടുകൾ എണ്ണിയശേഷം അ‌ത് വ​ര​ൻ​മാ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കു കെ​ട്ടു​ക​ളാ​യി കൈ​മാ​റു​ന്ന​തും വീഡിയോ ദൃശ്യങ്ങളിലുണ്ട്.

https://www.youtube.com/watch?time_continue=2&v=kU2UINK-c4M

വീഡിയോ പുറത്തു വന്നതിനെ തുടർന്നു ബു​ധ​നാ​ഴ്ച ഗു​ജ്ജ​റി​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കിയിട്ടുണ്ട്. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ രേ​ഖ​ക​ൾ അ‌ധികൃതർക്കു സമർപ്പിക്കാൻ ഇദ്ദഹത്തിനായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

മാത്രമല്ല ബെ​ൺകുട്ടികളെ പ്രായപൂർത്തി എത്തുന്നതിനു മുമ്പു വിവാഹം നടത്തിയെന്ന ആരോപണവും ഗുജ്ജാർ നേരിടുന്നുണ്ട്. ആറ് പെ ൺകുട്ടികളാണ് ഇദ്ദേഹത്തിനുള്ളത്. ആറുപേരുടേയും വിവാഹം ഒരുമിച്ചാണ് നടത്തിയതും. എന്നാൽ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തി​ൽ ര​ണ്ടു മ​ക്ക​ളു​ടെ വി​വാ​ഹ​മെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

സ​ംഭവം വിവാഹമായതോടെ ഗുജ്ജാറും കുടുംബവും ഒളിവിൽപോകുകയായിരുന്നു. പൊലീസ് ഇദ്ദേഹത്തിനു വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.