വധശിക്ഷയ്ക്കു വിധിച്ച ജാദവിനെ പിടികൂടാൻ സഹായിച്ച പാ​​​ക്കി​​​സ്ഥാ​​​ന്‍റെ മു​​​ൻ ​​​ല​​​ഫ്റ്റ​​​ന​​​ന്‍റ് കേ​​​ണ​​​ൽ മു​​​ഹ​​​മ്മ​​​ദ് ഹ​​​ബീ​​​ബ് സ​​​ഹി​​​റി​​​നെ ഇന്ത്യ റാഞ്ചിയതായി റിപ്പോർട്ടുകൾ; ജാദവിനെ മോചിപ്പിച്ച് സ​​​ഹി​​​റി​​​നെ തിരിച്ചുവാങ്ങാൻ പാക് നീക്കം

single-img
13 April 2017

പാ​​​ക്കി​​​സ്ഥാ​​​ന്‍റെ മു​​​ൻ​​​ല​​​ഫ്റ്റ​​​ന​​​ന്‍റ് കേ​​​ണ​​​ൽ മു​​​ഹ​​​മ്മ​​​ദ് ഹ​​​ബീ​​​ബ് സ​​​ഹി​​​റി​​​നെ നേപ്പാളിൽ വച്ച് ഇന്ത്യ റാഞ്ചിയതായി റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ ചാരസംഘടനയ്ക്കു വേണ്ടി ​പ്രരവർത്തിച്ചുകൊണ്ടിരുന്ന സഹിറിനെ ഇ​​​ന്ത്യ​​​ൻ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലൊ​​​ന്ന് റാ​​​ഞ്ചി​​​യെ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നാണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റിപ്പോർട്ടു ചെയ്യുന്നത്.

പാകിസ്ഥാനിൽ നിന്നും വലിയ ശമ്പളം വാഗ്ദാനം കിട്ടിയ ഒരു തൊഴിലിന്റെ ഇന്റർവ്യൂവിൽ പ​​പ​​​ങ്കെ​​​ടുക്കാൻ ഈ മാസം ആറിന് നേപ്പാളിൽ എത്തിയ സഹീറിനെ കാണാതാകുകയായിരുന്നു. ഏ​​​പ്രി​​​ൽ ആ​​​റി​​​ന് ഇ​​​യാ​​​ളെ ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​ക്ക​​​ടു​​​ത്തു​​​ള്ള ലും​​​ബിനി​​​യി​​​ൽ വച്ചാണ് അ‌വസാനമായി കണ്ടിരുന്നതെന്നു റിപ്പോർട്ടുകളുണ്ട്.

ല​​​ഫ്റ്റ​​​ന​​​ന്‍റ് കേ​​​ണ​​​ലായി 2014-ൽ ​​​റി​​​ട്ട​​​യ​​​ർ ചെ​​​യ്ത​​​ശേ​​​ഷം സ​​​ഹീ​​​ർ പാ​​​ക് ചാ​​​ര​​​സം​​​ഘ​​​ട​​​ന ഐ​​​എ​​​സ്ഐ​​​ക്കു​​​വേ​​​ണ്ടി ജോ​​​ലി ചെ​​​യ്തുവരികയായിരുന്നു. ഇപ്പോൾ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുന്ന ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ നാ​​​വി​​​ക ക​​​മാ​​​ൻ​​​ഡ​​​ർ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​നെ പി​​​ടി​​​കൂ​​​ടി​​​യ സം​​​ഘ​​​ത്തി​​​ലും സ​​​ഹീ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​റാ​​​നി​​​ലെ ച​​​ബ​​​ഹ​​​ർ തു​​​റ​​​മു​​​ഖ പ​​​ട്ട​​​ണ​​​ത്തി​​​ൽ വ​​​ഞ്ചി​​​ക​​​ളി​​​ലും ജ​​​ങ്കാ​​​റു​​​ക​​​ളി​​​ലും ച​​​ര​​​ക്കു ക​​​ട​​​ത്തു​​​ന്ന ബി​​​സി​​​ന​​​സി​​​ലാ​​​യി​​​രു​​​ന്നു ജാ​​​ദ​​​വ്. സഹീർ കു​​​റേ​​​ക്കാ​​​ലം ജാ​​​ദ​​​വി​​​ന്‍റെ ഫോ​​​ൺ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ച്ച​​​ശേ​​​ഷം വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടി​​​നാ​​​യി അ‌ദ്ദേഹത്തെ പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​ കുരുക്കിലാക്കുകയായിരുന്നു.

ഏ​​​പ്രി​​​ൽ നാ​​​ലി​​​നാ​​​ണു ജാ​​​ദ​​​വി​​​നെ പ​​​ട്ടാ​​​ള​​​ക്കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച​​​ത്. എന്നാൽ ഇക്കാര്യം രഹസ്യയമാക്കി വയ്ക്കുകയായിരുന്നു. 10-ാം തീ​​​യ​​​തി ക​​​ര​​​സേ​​​നാ​​​ധി​​​പ​​​ൻ അ​​​തം​​​ഗീ​​​ക​​​രി​​​ച്ച​​​ശേ​​​ഷം മാ​​​ത്ര​​​മാ​​​ണ് വി​​​വ​​​രം പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. എന്നാൽ ജാദവിനെ വധശിക്ഷ്ഷയ്ക്കു വിധിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ സഹീർ ഇന്ത്യയുടെ പിടിയിലായതാണ് മാധ്യമങ്ങൾ പറയുന്നത്.

അ‌പ്രതീക്ഷ്ഷിതമായി സ​​​ഹീ​​​ർ ഇ​​​ന്ത്യ​​​ൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിൽ അ‌കപ്പെട്ടതിനാലാണ് പാകിസ്ഥാൻ വ​​​ധ​​​ശി​​​ക്ഷ വി​​​വ​​​രം വേ​​​ഗം പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെന്നാണ് സൂചന. ജാ​​​ദ​​​വി​​​നെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ സ​​​ഹീ​​​റി​​​നെ വച്ച് ഇന്ത്യ ശ്രമിക്കുമെന്നാണ് സൂചന. തങ്ങളുടെ ​ഒരു ഉയർന്ന മുൻ ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷ്ഷിക്കാൻ പാകിസ്ഥാൻ വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമെന്നും റിപ്പോർട്ടുകളുണ്ട്. മുമ്പ് അ‌മേരിക്ക- സോവിയറ്റ് യൂണിയൻ ശീതയുദ്ധകാലത്ത് ഇത്തരത്തിൽ ചാരൻമാരെ ​കൈമാറിയരുന്ന കാര്യവും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.