പണം നൽകാത്ത റിസർവ് ബാങ്കിന് സംസ്ഥാന സർക്കാരിന്റെ മറുപണി; മദ്യം- ലോട്ടറി വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം നേരിട്ട് ട്രഷറിയിലേക്കു മാറ്റാൻ സർക്കാർ തീരുമാനം

single-img
13 April 2017

റിസര്‍വ് ബാങ്ക് പണം എത്തിച്ചു നല്‍കാത്തിനെ തുടര്‍ന്നുണ്ടായ ട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ലോട്ടറിവകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന ബാങ്കുകളില്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായിത്തന്നെ അതതുദിവസം ട്രഷറിക്ക് നല്‍കണമെന്ന് ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്ഷേമപെന്‍ഷന്‍ വിതരണം നോട്ടില്ലാത്തതിനാല്‍ ണമുടങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

തിങ്കളാഴ്ചയ്ക്കകം ബാങ്കുകള്‍ ഇത് പാലിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പണം നേരിട്ട് ട്രഷറികളില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നും സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. നോട്ടുക്ഷാമം പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ധന, നികുതി വകുപ്പുകളുടെ സെക്രട്ടറിമാര്‍, ലോട്ടറി ഡയറക്ടര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗ തീരുമാനം ബാങ്ക് മേധാവികളെ അറിയിച്ചു.

ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ വി​​​ല്പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​റ്റു​​​വ​​​ര​​​വ് ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ ഒ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കും. ലോ​​​ട്ട​​​റി വ​​​രു​​​മാ​​​ന​​​വും ഇ​​​നി ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ അ​​​ട​​​യ്ക്കും. സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പ​​​ണം അ​​​വ​​​ർ​​​ക്ക് കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ല​​​ഭി​​​ക്കു​​​ന്നു​​വെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ബാ​​​ധ്യ​​​ത​​​യു​​​ണ്ട്- ഐസക് പറഞ്ഞു.

ശ​​​മ്പ​​​ള, പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ട്ര​​​ഷ​​​റി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ക​​​റ​​​ൻ​​​സി​​​യു​​​ടെ 30 40 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ബാ​​​ങ്കു​​​ക​​​ൾ ട്ര​​​ഷ​​​റി​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​ത്. യ​​​ഥാ​​​സ​​​മ​​​യം പ​​​ണം സ​​​ർ​​​ക്കാ​​​ർ കൈ​​​മാ​​​റി​​​യി​​​ട്ടും ആ​​​ളു​​​ക​​​ൾ​​​ക്ക് പ​​​ണം കൈ​​​യി​​​ൽ കി​​​ട്ടാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​ട്ടി. കേരളത്തിലെ നോട്ടുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കത്തയച്ചു. ‘കേരളത്തോട് റിസര്‍വ് ബാങ്കിന് അവഗണനയാണ്. ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ ഇവിടെ സ്വീകരിക്കാവുന്ന തീരുമാനമെടുക്കും’ മന്ത്രി തോമസ് ഐസക് പറഞ്ഞു.

കെ.എസ്.എഫ്.ഇ. ശാഖകളില്‍ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗവും ട്രഷറികളിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്. സര്‍ക്കാരിന്റെ തീരുമാനം ട്രഷറിയിലെ നോട്ടുക്ഷാമത്തിന് അല്പം ആശ്വാസമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.