സര്‍ക്കാര്‍ സ്‌കൂളിനു വേണ്ടി സംസാരിക്കുകയും സ്വകാര്യ സ്‌കൂളിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരില്‍ മന്ത്രി ടി പി രാമകൃഷ്ണനില്ല; തന്റെ കൊച്ചുമകള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കി മാതൃക കാട്ടിയിരിക്കുകയാണ് ഇദ്ദേഹം

single-img
13 April 2017

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ വരെ ലക്ഷങ്ങള്‍ ഡൊണേഷന്‍ നല്‍കി തങ്ങളുടെ മക്കളെ സിബിഎസി ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്റെ കൊച്ചുമകളെ സര്‍ക്കാര്‍ സ്‌കുളില്‍ ഒന്നാംക്ലാസില്‍ ചേര്‍ത്ത് മാതൃകയായിരിക്കുകയാണ് എക്‌സൈസ തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍.

കുട്ടിയെ ചേര്‍ത്തിരിക്കുന്ന തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ പി.ടി.എ പ്രസിഡന്റാണ് ഈ വിവരം പുറത്തുവിട്ടത്.അദ്ദേഹത്തിന്റെ ഇളയമകളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ എത്തിയപ്പോഴാണ് വളരെ യാദൃശ്ചികമായി ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

അവിടെ ചേരാന്‍ വന്ന ഒരു കുട്ടിയുടെ മേല്‍വിലാസം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കുട്ടിയുടെ സ്ഥിരവലാസം കോഴിക്കോടാണ് നല്‍കിയതെങ്കിലും നിലവിലുള്ള മേല്‍വിലാസം മന്ത്രി മന്ദിരത്തിന്റേതായിരുന്നു. തുടര്‍ന്ന് ഹെഡ്മിസ്ട്രസുമായി സംസാരിച്ചപ്പോഴാണ് അത് എക്‌സൈസ് മന്ത്രിയുടെ കൊച്ചു മകളാണെന്നറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതായാലും പേരക്കുട്ടിയെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത് മാതൃക കാണിച്ച മന്തിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.
പിടിഎ പ്രസിഡന്റിന്റെ കുറിപ്പ്

ഇളയ മകള്‍ പ്രയാഗയുടെ ഒന്നാം കഌസ് പ്രവേശനത്തിനാണ് ഇന്ന് കോട്ടണ്‍ഹില്‍ എല്‍പിഎസ്സിലെത്തിയത്. പ്രവേശന നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒന്നാം ക്ലാസ് പ്രവേശനത്തിനായി മറ്റൊരു കുടുംബം അവിടെ എത്തി. പ്രവേശന ഫോറം പൂരിപ്പിക്കുന്നതിനിടയിലാണ് മേല്‍വിലാസം ശ്രദ്ധിച്ചത്.

സ്ഥിരമേല്‍വിലാസം കോഴിക്കോട് ,പക്ഷേ നിലവിലുള്ള മേല്‍വിലാസം തിരുവനന്തപുരം. ഒന്നു കൂടി ശ്രദ്ധിച്ചപ്പോള്‍ മേല്‍വിലാസം നല്ല പരിചയം ഉള്ള പോലെ ,അതെ അതൊരു മന്ത്രി മന്ദിരം ആണ് . അപ്പോഴേക്കും ഹെഡ്മിസ്ട്രസ് പരിചയപ്പെടുത്തി.

കേരളത്തിന്റെ ബഹുമാന്യ എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ . ടി.പി.രാമകൃഷ്ണന്റെ പേരക്കുട്ടിയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരിലെ മന്ത്രി തന്നെ മാതൃകയാകുന്നു.

സ്വന്തം പേരമകളെ പൊതുവിദ്യാഭ്യാസത്തില്‍ ചേര്‍ത്ത് സര്‍ക്കാരിന്റെ നയങ്ങളുടെ സന്ദേശ വാഹകനായ ബഹു. എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് അഭിവാദ്യങ്ങള്‍