വിയര്‍പ്പു പറ്റിയാല്‍ നിറം പടരുന്നു; രണ്ടായിരത്തിന്റെ നോട്ടു മറാനാകാതെ നെട്ടോട്ടമോടി മണികണ്ഠൻ

single-img
12 April 2017

എഴുകോണ്‍: നിറമിളകുന്ന പുതിയ നോട്ടുകള്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നു.വക്കനാട് മുളവൂര്‍ക്കോണം പൊന്നാലയത്തില്‍ വി മണികണ്ഠന്റെ കൈവശമുണ്ടായിരുന്ന നോട്ടാണ് പിങ്ക് നിറം ഇളകിപ്പടര്‍ന്ന് നാശമായത്. പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരത്തിന്റെ നോട്ട് വിയര്‍പ്പില്‍ കുതിര്‍ന്ന് നിറം പടരുകയായിരുന്നു.

എഴുകോണിലെ പൊതുമേഖലാ ബാങ്കിലെത്തി നോട്ട് മാറാന്‍ ശ്രമിച്ചെങ്കിലും ബാങ്കുകാര നോട്ട് സ്വീകരിച്ചില്ല. നിറംപടര്‍ന്ന നോട്ട് സ്വീകരിക്കാന്‍ വ്യാപാരികളും തയ്യാറായില്ല. പിന്നീട് ഒരു അയല്‍വാസി നിറംമാറിയ നോട്ട് വാങ്ങി പകരം പണം നല്‍കുകയായിരുന്നു. ചെറിയ നനവില്‍പ്പോലും നിറംമാറുന്ന പുതിയ നോട്ടുകള്‍ ഏറെ ആശങ്കകള്‍ക്ക് കാരണമാകുന്നു.