ബോട്ടപടത്തിൽപ്പെട്ട് മുങ്ങിത്താണ പാക് ​സൈനികർക്ക് രക്ഷകരായത് സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ അ‌വർ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ; മോചനത്തോടൊപ്പം പിടിച്ചെടുത്ത ബോട്ടുകൾ തിരികെ നൽകി ഇന്ത്യയ്ക്ക് നന്ദി അ‌റിയിച്ച് പാകിസ്ഥാൻ

single-img
12 April 2017

സ​​​​​മു​​​​​ദ്രാ​​​​​തി​​​​​ർ​​​​​ത്തി​​​​​ലം​​​​​ഘി​​​​​ച്ചു​​​​​വെ​​​​​ന്ന കു​​​​​റ്റ​​​​​ത്തി​​​​​നു ഗു​​​​​ജ​​​​​റാ​​​​​ത്ത് തീ​​​​​ര​​​​​ത്തു​​​​​നി​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ​​​​​മു​​​​​ദ്ര​​​​​സു​​​​​ര​​​​​ക്ഷാ ഏ​​​​​ജ​​​​​ൻ​​​​​സി (പി​​​​​എം​​​​​എ​​​​​സ്എ)​​ പി​​​ടി​​​കൂ​​​ടി​​​യ ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​കൾ രക്ഷിച്ചത് അ‌പകടത്തിൽപ്പെട്ട രണ്ട് പാക് ഓഫീസർമാരുടെ ജീവനുകൾ. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി അ​​​റ​​​സ്റ്റ്ചെ​​​യ്തി​​​ട്ടും, അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട പാ​​​ക്കി​​​സ്ഥാ​​​ൻ സ​​​മു​​​ദ്ര​​​സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യി​​​ലെ ഭ​​​ട​​​ന്മാ​​​ർ​​​ക്കു ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​തു​​​റ​​​ന്ന് ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ വീ​​​ര​​​നാ​​​യ​​​ക​​​രാ​​​യി. തൊഴിലാളികളുടെ ​​​അ​​​വ​​​സ​​​രോ​​​ചി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ര​​​ണ്ട് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷ​​​പെ​​​ടു​​​ത്തി​​​യ​​​ത്.

സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ പാ​​​ക് സേ​​​ന ക​​​റാ​​​ച്ചി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​ൻ ബോ​​​ട്ടു​​​ക​​​ളി​​​ലൊ​​​ന്നിൽ പി​​​എം​​​എ​​​സ്എ​​​യു​​​ടെ അ​​​തി​​​വേ​​​ഗ ബോ​​​ട്ടു​​​ വന്നിടിച്ചതായിരുന്നു അ‌പകട കാരണം. അ‌പകടത്തിൽപ്പെട്ട് മുങ്ങിത്താണ ബോട്ടിൽ നിന്നും ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ര​​​ണ്ട് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ ര​​​ക്ഷ​​​പ്പെ​​ടു​​​ത്തുകയായിരുന്നു. എന്നാൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ നാ​​​ല് പാ​​​ക്കി​​​സ്ഥാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. ഇ​​​തി​​​ൽ മൂ​​​ന്നു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​ന കണ്ടെടുക്കുകയും അ‌വ പാകിസ്ഥാന് ​കൈമാറുകയും ചെയ്തു.

തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മു​​​​​ദ്രാ​​​​​തി​​​​​ർ​​​​​ത്തി​​​​​ക്ക് പ​​ത്തു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ഉ​​​​​ള്ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം നടന്നത്. തങ്ങളുടെ ഓഫീസർമാരെ രക്ഷിച്ചതിന്റെ നന്ദി സൂചകമായി പി​​​എം​​​എ​​​സ്എ 60 ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ച്ചു. ഏ​​​ഴ് ബോ​​​ട്ടു​​​ക​​​ളും അ​​​വ​​​ർ വി​​​ട്ടു​​​ന​​​ൽ​​​കി. ദേ​​​​​ശീ​​​​​യ മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ഫോ​​​​​റം സെ​​​​​ക്ര​​​​​ട്ട​​​​​റി മ​​​​​നീ​​​​​ഷ് ലോ​​​​​ധ്ഹ​​​​​രിയാണ് ഇക്കാര്യം അ‌റിയിച്ചത്.

ഗു​​​​​ജ​​​​​റാ​​​​​ത്ത് തീ​​​​​ര​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി​​​​​ക്കുള്ളിൽ മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​ൽ ഏ​​​​​ർ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന പ​​ത്തു ബോ​​​​​ട്ടു​​​​​ക​​​​​ൾ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ സം​​​​​ഘം വ​​​​​ള​​​​​യുകയായിരുന്നു. പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ ക​​​​​റാ​​​​​ച്ചി​​​​​യി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെയാണ് അ‌പകടമുണ്ടായത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട പാ​​​ക്കി​​​സ്ഥാ​​​ൻ ബോ​​​ട്ട് പൂർണ്ണമായും മുങ്ങി. ഇ​​​​​ന്ത്യ​​​​​ൻ ബോ​​​​​ട്ടി​​​​​നു കാര്യമായി കേടുപടു സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.