‘ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവയ്കുക’: സിപിഎമ്മുകാര്‍ 22 വര്‍ഷം മുമ്പ് വിളിച്ച മുദ്രാവാക്ക്യം ഓര്‍മ്മിപ്പിച്ച് പദ്മജ

single-img
12 April 2017

രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍. ശ്രീവാസ്തവയെ പിണറായിയുടെ ഉപദേശകനാക്കി നിയമിക്കുമ്പോള്‍ 22 വര്‍ഷം മുമ്പ് സിപിഎമ്മുകാര്‍ വിളിച്ച മുദ്രാവാക്യമാണ് ഓര്‍മവരുന്നതെന്ന് പത്മജ ഫേസ്ബുക്കില്‍ പറയുന്നു.

‘ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവയ്കുക’ എന്നായിരുന്നു അന്ന് സിപിഎമ്മുകാര്‍ വിളിച്ച മുദ്രാവാക്യമെന്നും പദ്മമജ ഓര്‍മ്മിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ വെറുതെ അത് ഓര്‍ത്തുപോയതാണെന്നും പദ്മ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.