നന്ദന്‍കോട് കൂട്ടക്കൊല നടന്നത് മാസങ്ങള്‍ നീണ്ട പദ്ധതിക്കൊടുവില്‍; കാരണം അവഗണന: ആഭിചാരക്രിയാ വാദങ്ങള്‍ വെറും പുകമറ

single-img
12 April 2017

നന്തന്‍കോട് കൂട്ടക്കൊല നടന്നത് നടന്നത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് പ്രതി കേഡല്‍ ജീന്‍സണ്‍ രാജയുടെ മൊഴി. തനിക്കു വീട്ടില്‍ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു പിന്നിലെന്നും കേഡല്‍ വെളിപ്പെടുത്തിയതായാണ് സൂചന. ഇയാള്‍ ആദ്യം കൊല്ലാനുറച്ചത് അച്ഛനെയായിരുന്നുവെന്നും പൊലീസിന് മൊഴിനല്‍കിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്.

അച്ഛനെ കൊന്നതിനു ശേഷമാണ് ഇയാള്‍ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും ആഭിചാരമെന്നത് പുകമറമാത്രമാണെന്നുമാണ് പോലീസ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. കേഡലിനെതിരെ മനശാസ്ത്ര വിദഗ്ധരും റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. കേഡലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാള്‍ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നു അവര്‍ പറയുന്നു.

ചൊവ്വാഴ്ച രാവിലെ കമ്മീഷണര്‍ ഓഫീസില്‍ ഹാജരാക്കിയ പ്രതിയെ മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിലാണ് ഉന്നതതലസംഘം ചോദ്യംചെയ്തത്. മിക്ക ചോദ്യങ്ങള്‍ക്കും വൈരുധ്യമുള്ള മറുപടി നല്‍കി അന്വേഷണ സംഘത്തെ കുഴപ്പിക്കാനും കേഡല്‍ ശ്രമിച്ചിരുന്നു. ചില ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പരസ്പരവിരുദ്ധമായും സംസാരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാനസികനില ശരിയല്ലാത്ത സാഹചര്യത്തില്‍ മഡിക്കല്‍ കോളജ് ആശുപത്രിയിലെ മനഃശാസ്ത്രജ്ഞന്‍ ഡോ. മോഹന്‍ റോയിയുടെ സാന്നിദ്ധ്യത്തിലാണ് പ്രതിയെ ശാസ്ത്രീയമായ ചോദ്യംചെയ്യലിന് വിധേയനാക്കിയത്.