മൊബൈല്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകുന്നുവെന്നു പരാതി; മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സുപ്രീം കോടതി വിധി

single-img
12 April 2017

ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സുപ്രീം കോടതി വിധി. ഗ്വാളിയോര്‍ ഡാല്‍ ബസാറിലുള്ള ഹരീഷ് ചന്ദ് തിവാരിയാണ് മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിനല്‍കുയത്. മൊബൈല്‍ ടവറില്‍നിന്നുള്ള റേഡിയേഷന്‍ കാന്‍സറിനു കാരണമായി എന്നു ചൂണ്ടിക്കാട്ടിയാണ് തിവാരി സുപ്രൂം കോടതിയെ സമീപിച്ചത്.

2002ല്‍ തന്റെ അയല്‍വാസിയുടെ വീടിന് മുകളില്‍ ബിഎസ്എന്‍എല്‍ അനധികൃതമായി ടവര്‍ സ്ഥാപിച്ചിരുന്നുവെന്നും കഴിഞ്ഞ 14 വര്‍ഷമായി ഇതിന്റെ ദോഷം അനുഭവിക്കുകയാണെന്നും തിവാരി ഹര്‍ജിയില്‍ പറയുന്നു.

ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി, നവീന്‍ സിന്‍ഹ തുടങ്ങിയവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കണമെന്നാണ് കോടതി വിധി.