പാര്‍ട്ടികളുടെ ഭാഗം കഴിഞ്ഞു, ഇനി ജനങ്ങള്‍ തീരുമാനിക്കും; മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്്

single-img
12 April 2017

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 16.05 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

വോട്ടെടുപ്പിനിടെ മൂന്നിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട്. താഴേക്കാട് പാണക്കാട് മെമ്മോറിയല്‍ എച്ച്എസ്എസിലും വേങ്ങരയില്‍ രണ്ടു വോട്ടിംഗ് കേന്ദ്രത്തിലുമാണ് യന്ത്രം തകരാറിലായത്. സംഭവത്തെ തുടര്‍ന്ന് പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച് വോട്ടെടുപ്പ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

പത്തുമണിവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പോളിംഗ് വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിലാണ്, 19.32 ശതമാനം. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പാണക്കാട് എഎംയുപി സ്‌കൂളില്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശും വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി.ഫൈസലിന് ഈ മണ്ഡലത്തിലല്ല വോട്ട്.