ഓട്ടോറിക്ഷയില്‍ രാജ്യം ചുറ്റി കറങ്ങി കൊണ്ട് വ്യത്യസ്തത പുലർത്തി ഒരു ചലഞ്ച്..റിക്ഷാ ചലഞ്ച് ! വിനോദത്തിലുപരി സാർവ്വത്രികമാണീ യാത്ര..

single-img
11 April 2017

തിരുവന്തപുരം: ഓട്ടോറിക്ഷയില്‍ രാജ്യം ചുറ്റി കറങ്ങികൊണ്ട് ഒരു റിക്ഷാ ചലഞ്ച്. അതും ഓട്ടോ ഒട്ടും പരിചയമില്ലാത്ത വിദേശികളായ ടൂറിസ്റ്റുകള്‍. നമ്മുക്കത്ര സുപരിചിതമല്ലാത്ത റിക്ഷാ ചലഞ്ച് വിദേശ ടൂറിസ്റ്റകള്‍ക്കിടയില്‍ ഇന്ന് ഒരു ഹരമായി മാറുകയാണ്. പ്രത്യേകം അലങ്കരിച്ച 24 ഓട്ടോകളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് റിക്ഷ ചലഞ്ചിനായി തിരുവന്തപുരത്തു നിന്നും ഗോവയിലേക്ക് യാത്ര ചെയ്യുന്നത്.

അഞ്ചു വ്യത്യസ്ത റൂട്ടുകളിലാണ് യാത്രകള്‍. ഇതിനിടയില്‍ കടന്നുപോകുന്ന ഒരോ സ്ഥലങ്ങളിലെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗ്രാമങ്ങളും എല്ലാം സന്ദര്‍ശിച്ച് ആസ്വദിച്ചാണ് യാത്ര. സൗന്ദര്യവും വൈവിധ്യവും ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാനുള്ള ഒരു ഉദ്യമം കൂടിയാണ് റിക്ഷാ ചലഞ്ച്.

തിരുവനന്തപുരത്തു നിന്ന് 1100 കിലോമീറ്റര്‍ താണ്ടി ഗോവയിലെ പനാജിയില്‍ അവസാനിക്കുന്ന യാത്ര മലബാര്‍ റാംപേജെന്ന് അറിയപ്പെടുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എഴുപതോളം പേര്‍ 24 ഓട്ടോറിക്ഷകളിലായാണ് യാത്ര. അഞ്ചു നഗരങ്ങളിലൂടെയുള്ള യാത്ര തുടങ്ങുന്നത് തിരുവനന്തപുരത്തു നിന്നാണ്. ഇവിടെ നിന്നും കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ആലപ്പുഴ സന്ദര്‍ശിക്കും. ആലപ്പുഴയില്‍ നിന്നും അറബിക്കടലിന്റെ നാട്ടിലേക്കും കോഴിക്കോട്, മാഗലൂര്‍-മധുരേശ്വര വഴി ഗോവയിലെത്തും.

കേവലം ഒരു സാഹസിക വിനോദയാത്ര എന്നതിലുപരി സാമൂഹികമായ ചില കാര്യങ്ങള്‍ കൂടി ഈ യാത്രയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യാത്രികര്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രകാരം ഏതെങ്കിലും ചില സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും കുട്ടികളുമായും ഗ്രാമീണരുമായും ഇടപഴകുകയും ചെയ്യും. ടീം അംഗങ്ങളുടെ വക പ്രത്യേക സമ്മാനങ്ങളും ഉപഹാരങ്ങളും കൈമാറും. യാത്രയില്‍ വഴി പറഞ്ഞു തന്നും പിന്തുണ നല്‍കിയും മലയാളികള്‍ കൂടെ നിന്നെന്നും ടീം ലീഡറായ ലിയാം ഇ-വാര്‍ത്തയോട് പറഞ്ഞു.