മലപ്പുറംകാര്‍ക്കു നല്ല ബീഫ് നല്‍കുമെന്നു പറയുന്ന ബിജെപി ആദ്യം അതു വിതരണം ചെയ്തു കാണിക്കാന്‍ വിഎസിന്റെ വെല്ലുവിളി; ഉദ്ഘാടനം കുമ്മനത്തെക്കൊണ്ടു നടത്തിക്കണം

single-img
10 April 2017

മലപ്പുറം: ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കാനിരിക്കെ മലപ്പുറത്ത് ബീഫ് വിളമ്പാന്‍ ബിജെപിയെ വെല്ലുവിളിച്ച് വിഎസ് അച്യുതാനന്ദന്‍. നല്ല ബീഫ് നല്‍കുമെന്നു പറയുന്നവര്‍ ആദ്യം അതു വിതരണം ചെയ്തു കാണിക്കട്ടെയെന്നും വി.എസ് പറഞ്ഞു.

ജയിച്ചാല്‍ നല്ല ബീഫ് നല്‍കുമെന്നാണ് ബിജെപി സ്ഥാനാര്‍ഥി പറയുന്നത്. സ്ഥാനാര്‍ഥി ആദ്യം മണ്ഡലത്തില്‍ കുറച്ച് ബീഫ് വിതരണം ചെയ്യണം. എന്നിട്ട് അതിന്റെ ഉദ്ഘാടനത്തിന് കുമ്മനം രാജശേഖരനെ വിളിക്കണം. അല്ലാതെ ബീഫ് തരുമെന്ന് ഞഞ്ഞാപിഞ്ഞാ പറയരുതെന്നും വിഎസ് പറഞ്ഞു.