ഇനിയൊരാളും എന്റെ തലമുടി കുത്തിപ്പിടിക്കാതിരിക്കാന്‍ ഞാനിതാ ഇത് മുറിക്കുന്നു; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയുള്ള ഒരു രണ്ടുമിനിട്ട് വിപ്ലവം

single-img
10 April 2017

ഗാര്‍ഹിക പീഡനങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ടെങ്കിലും സമ്പന്നകുടുംബങ്ങളിലെ പീഡനങ്ങള്‍ പുറംലോകം അറിയുന്നത് അപൂര്‍വമാണ്. മാന്യതയുടെ മുഖം മൂടിയിട്ട ഇത്തരം ഗാര്‍ഹികപീഡനങ്ങള്‍ ഒരിക്കലും കോടതിയില്‍ വിചാരണനേരിടേണ്ടി വരില്ല. ഇക്കഴിഞ്ഞ വനിതാ ദിനത്തിന് ഇറങ്ങിയ വെറും രണ്ടു മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള ഒരു ചെറു ബംഗാളി വീഡിയോ സമൂഹത്തിലെ ഉയര്‍ന്ന കുടുംബങ്ങളിലെ ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ചാണ് ശക്തമായി സംസാരിക്കുന്നത്.

ബ്യൂട്ടിപാര്‍ലറിലേക്ക് കടന്നു ചെല്ലുന്ന യുവതി തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റിനോട് തലമുടിയുടെ നീളം കുറയ്ക്കുവാന്‍ ആവശ്യപ്പെടുന്നു. ഇടതൂര്‍ന്ന തലമുടി ഇനിയും വെട്ടിക്കളയണോയെന്ന് ആശങ്കപ്പെടുന്ന ഹെയര്‍സ്റ്റൈറ്റിലിസ്റ്റിനോട് ഓരോ തവണ വെട്ടിക്കഴിയുമ്പോഴും നിര്‍വികാരയായി ഇനിയും നീളം കുറയ്ക്കൂ എന്നു മാത്രം നിര്‍വികാരതയോടെ അവള്‍ ഉരുവിടുന്നു. ഒടുവില്‍ ചെവിക്കൊപ്പം വെട്ടി നിര്‍ത്തിയ തന്റെ പ്രതിബിംബം നിറകണ്ണുകളോടെ കണ്ണാടിയില്‍ കണ്ടുകൊണ്ട് തലമുടിയില്‍ കുത്തിപ്പിടിച്ച് പറയുന്നു: ഇനിയും ചെറുതാക്കൂ ഇനിയൊരാളും എന്റെ മുടിയില്‍ ഇങ്ങനെ പിടിക്കരുത്. ഉരുണ്ടുവീഴുന്ന കണ്ണുനീരിനൊപ്പം മുറിക്കപ്പെട്ട തലമുടിയും ഫ്രെയിമില്‍ വരുമ്പോള്‍ നീളന്‍ തലമുടി പെണ്ണിന് അലങ്കാരമോ അതോ ബലഹീതനയോ എന്ന തോന്നല്‍ പ്രേക്ഷകനില്‍ ജനിപ്പിക്കും.

ഓരോ 100 സ്ത്രീകളിലും 70 പേര്‍ ഏതെങ്കിലും ഒക്കെ തരത്തില്‍ പീഡനങ്ങള്‍ക്കിരയാകുന്നു എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഈ ചെറു വീഡിയോ അവസാനിക്കുന്നത്. ഗാര്‍ഹികപീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ജുയി എന്ന സംഘടനയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

Hair, the pride of a woman

While we will not give away the crux of the ad, this is one of the most impactful ad related to the topic.

Posted by Best Ads on Sunday, April 2, 2017