സര്‍ക്കാര്‍ ചിലവില്‍ പാര്‍ട്ടി വളര്‍ത്താന്‍ ബംഗാളിലേക്ക് വരേണ്ടതില്ല; ഔദ്യോഗികമെന്ന പേരിലുള്ള രാഷ്ട്രീയ സന്ദര്‍ശനങ്ങള്‍ സ്വന്തം ചെലവില്‍ മതിയെന്ന് ബിജെപിയോട് മമത സര്‍ക്കാര്‍

single-img
10 April 2017

കൊല്‍ക്കത്ത:ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വരുന്ന കേന്ദ്രമന്ത്രിമാരുടെ ചെലവുകള്‍ സ്വയം വഹിക്കണമെന്ന് വെസ്റ്റ് ബംഗാള്‍ ബിജെപി ഘടകത്തിനോട് സംസ്ഥാനസര്‍ക്കാര്‍. മന്ത്രിമാര്‍ കേന്ദ്രസര്‍ക്കാര്‍ സ്‌കീമുകള്‍ പ്രഖ്യാപിക്കാനെന്ന് പറഞ്ഞ് വരുന്നത് ബിജെപിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനാണെന്നും രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള് ഇത്തരം ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ബംഗാളില്‍ എത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ഒരു പൊതുസമ്മേളനത്തില്‍ വച്ച് മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് സംസാരിച്ചതാണ് സംസ്ഥാനസര്‍ക്കാരിനെ പ്രകോപിപ്പിച്ചെന്ന് പറയപ്പെടുന്നു. മമതാ ബാനര്‍ജി ബംഗാളില്‍ ഏകാധിപത്യം തുടരുകയാണെന്നായിരുന്നു കിരണ്‍ റിജ്ജു പറഞ്ഞത്.

ബിര്‍ഭം ജില്ലയിലെ സര്‍ക്കാര്‍ അതിഥിമന്ദിരം ഉപയോഗിക്കാനുള്ള അനുവാദം ബിജെപി ചോദിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്നുമുള്ള ആര്‍ക്കും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും പക്ഷേ സൗജന്യം ആയിരിക്കില്ലെന്നുമാണ് സംസ്ഥാനസര്‍ക്കാര്‍ മറുപടി നല്‍കിയത്.