ഏഴു രാജ്യങ്ങൾ, 120,70 കി​ലോമീറ്റർ, 17 ദിവസം; ഏഷ്യയിൽ നിന്നും യൂററോപ്പിലേക്കുള്ള ആദ്യ ഭൂഖണ്ഡാന്തര ചരക്കു ട്രയിനിന്റെ ആദ്യയാത്ര ആരംഭിച്ചു

single-img
10 April 2017

ഏഷ്യ- യൂറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യ ചരക്ക് ട്രയിൻ യാത്രയ്ക്ക് തുടക്കമായി. ​ചൈനയിൽ നിന്നും പുറപ്പെടുന്ന ട്രയിൻ വിവിധ രാജ്യങ്ങൾ കടന്നാണ് ബ്രിട്ടനിൽ യാത്ര അ‌വസാനിപ്പിക്കുന്നത്.

ചൈ​ന​യി​ലെ യി​വു​വി​ൽ​നി​ന്ന് യാത്ര തിരിച്ച ട്രെ​യി​ൻ 17 ദി​വ​സം കൊ​ണ്ട് യു​കെ​യി​ൽ എ​ത്തും. ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​ൻ120,70 കി​ലോ​മീ​റ്റ​ർ പി​ന്നീ​ട്ടാ​ണ് യു​കെ​യി​ൽ എ​ത്തു​ന്ന​ത്.

30 ക​ണ്ടെയ്ന​റു​ക​ളിലായി ശീ​ത​ള​പാ​നീ​യ​ങ്ങ​ളും വി​റ്റാ​മി​നു​ക​ളും മ​ദ്യ​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​സ്തു​ക​ളു​മാ​യി​ട്ടാണ് ട്രെ​യി​ൻ ബ്രിട്ടനിലക്കേു പുറപ്പെട്ടത്. ട്രയിൻ ബ്രിട്ടനിൽ എത്തി മൂന്നു മാസങ്ങൾക്കു ​ശേഷമായിരിക്കും ട്രയിൻ ബ്രിട്ടനിൽ നിന്നും തിരിച്ചു വരികയുള്ളു.