യുഡിഎഫ് ഹർത്താൽ ദിനത്തിൽ ശശിതരൂരിന്റെ വെളിപാട്: ഹർത്താൽ സാമൂഹിക വിരുദ്ധം

single-img
7 April 2017


ഹർത്താൽ സാമൂഹിക വിരുദ്ധമെന്ന് എംപി ശശി തരൂർ. ജിഷ്ണു പ്രാണണോയുടെ മരണത്തെ തുടർന്നുള്ള സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് ഹർത്താൽ നടത്തുന്ന വേളയിലാണ് ഹർത്താലിനെതിരെ ശശിതരൂർ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ശശിതരൂർ പ്രതികരിച്ചത്. ഹർത്താൽ നല്ലതല്ലെന്നും തരൂർ അറിയിച്ചു.

കഴിഞ്ഞ ദിവസം ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാണ് യു​​​ഡി​​​എ​​​ഫ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ കാര്യങ്ങള്‍ നാടിന് നല്ലതല്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഹര്‍ത്താലിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് വിഡി സതീശന്‍ ട്വിറ്റര്‍ പോസ്റ്റിന് പിന്തുണയുമായാണ് തരൂരും രംഗത്തെത്തിയത്.