ലാലില്ലെങ്കില്‍ ഞാനില്ല, ലാലും അക്ഷയുമാണ് എന്നെ ഏറെ വിശ്വസിച്ചത്; ദേശീയ അവാര്‍ഡ് പ്രഖ്യാപന വിവാദത്തിനു പിന്നാലെ ചര്‍ച്ചയായി പ്രിയദര്‍ശന്റെ മാസങ്ങള്‍ക്കു മുമ്പുള്ള അഭിമുഖം

single-img
7 April 2017

ദേശീയ ജൂറിയും സംവിധായകനുമായ പ്രിയദര്‍ശനെതിരെ അര്‍ഹതയുള്ളവരെ മാറ്റി നിര്‍ത്തി ‘സുഹൃത്തുക്കള്‍’ക്ക് അവാര്‍ഡു നല്‍കിയെന്ന ആരോപണം ഉയര്‍ന്നു വരുന്നതിനിടയില്‍ മുമ്പു നല്‍കിയ അഭിമുഖവും വിവാദമാകുന്നു. ക്ലബ് എഫ്എം ദുബായ്ക്കു വേണ്ടി സ്‌നേഹ ഉണ്ണികൃഷ്ണന് ന്രല്‍കിയ അഭിമുഖത്തിലാണ് ഇപ്പോഴത്തെ ദേശീയ പുരസ്‌കാര ജേതാക്കളായ അക്ഷയ്കുമാറിനെയും മോഹന്‍ലാലിനെയും പ്രിയദര്‍ശന്‍ വാനോളം പുകഴ്ത്തുന്നത്.

താനെന്ന സംവിധായകനെ ഏറെ വിശ്വസിച്ച രണ്ട് നടന്‍മാര്‍ മോഹന്‍ലാലും, അക്ഷയ് കുമാറുമാണെന്നു പ്രിയദര്‍ശന്‍ പറയുന്നു. ഇവര്‍ സ്‌ക്രിപ്റ്റ് പോലും തന്നോട് ആവശ്യപ്പെടാറില്ലെന്നും അത്രമാത്രം അവര്‍ തശന്ന വിശ്വസിക്കുന്നുവെന്നും പ്രിയന്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രിയദര്‍ശന് കഥ പറയാന്‍ അറിയില്ല, എടുക്കാനേ അറിയൂ എന്നു അക്ഷയ് കുമാര്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യവും പ്രിയന്‍ അഭിമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്. മോഹന്‍ ലാലും സമാനമായ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളതെന്നും ആ സ്‌നേഹവും വിശ്വാസവും എന്നെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമാണെന്നും പ്രിയന്‍ പറയുന്നുണ്ട്.

പ്രിയദര്‍ശന്റെ തലവര മാറ്റിയതാര് എന്ന ചോദ്യത്തിന് മോഹന്‍ലാലിനെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇല്ലെങ്കില്‍ പ്രിയന്‍ എന്ന സംവിധായന്‍ ഉണ്ടാകില്ലായിരുന്നു. കുട്ടിക്കാലം മുതലേയുള്ള ബന്ധം ആയിരിക്കാം. ഞാന്‍ എന്തു വിചാരിക്കുന്നുവോ ഏത് ലാല്‍ പെട്ടന്ന് മനസ്സാലാക്കും. ഒരു സിനിമ ചെയ്യുമ്പോള്‍ ഞാന്‍ എത്ര പ്രതീക്ഷിക്കുന്നുവോ അതിനേക്കാള്‍ ഇരട്ടി ലാല്‍ തിരിച്ചു നല്‍കും- പ്രിയന്‍ അഭിമുഖത്തില്‍ പറയുന്നു.