ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മഞ്ചേരി ഷോറൂം തിങ്കളാഴ്ച മുതല്‍ പുതിയ ബില്‍ഡിങില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

single-img
7 April 2017

മഞ്ചേരി: സ്വര്‍ണ്ണാഭരണരംഗത്ത് നൂറ്റാണ്ടുകളുടെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്രസര്‍ക്കാറിന്റെ BIS അംഗീകാരത്തിനുപുറമെ അന്താരാഷ്ട്ര ISO അംഗീകാരവും ലോകത്തിലാദ്യമായി നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ മഞ്ചേരി ഷോറും കൂടുതല്‍ വിശാലതയോടെ കോഴിക്കോട് റോഡിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്.ഏപ്രില്‍ 10 തിങ്കളാഴ്ച രാവിലെ 10.30 ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡയമണ്ട് സെക്ഷന്റെ ഉദ്ഘാടനം ഡോ ബോബി ചെമ്മണ്ണൂര്‍ നിര്‍വ്വഹിക്കും.916 സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അന്താരാഷ്ട്ര നിലവാരവുമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഉദ്ഘാടനം കാണുവാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് സ്വര്‍ണ്ണ സമ്മാനങ്ങള്‍ ലഭിക്കുന്നു.ഉദ്ഘാടനം പ്രമാണിച്ച് BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി,ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌ക്കൗണ്ട്, കൂടാതെ ഉദ്ഘാടന മാസത്തില്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്ന എല്ലാവര്‍ക്കും മറഡോണ ഗോള്‍ഡ് പാട്ണറാകാന്‍ അവസരമുണ്ട്.പാര്‍ട്ണര്‍ക്ക് മറഡോണയ്‌ക്കൊപ്പം ഡിന്നര്‍,യൂറോപ്പ് ട്രിപ്പ്,ഡയമണ്ട് നെക്ലേസ്,,ഐ ഫോണ്‍,ഗോള്‍ഡ് നെക്ലേസ്,മറഡോണ ഗോള്‍ഡ് കോയിന്‍ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.കൂടാതെ പലിശരഹിത സ്വര്‍ണ്ണ വായ്പ ലഭിക്കുന്നതിന് മുന്‍ഗണനയുമുണ്ട്.സ്വന്തമായി ആഭരണ നിര്‍മ്മാണശാലയുള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ നിന്നും എല്ലാക്കാലത്തും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.
വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യം, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ജ്വല്ലറി ഗ്രൂപ്പിന്റെ വരുമാനം അനാഥസംരക്ഷണത്തിനായി നീക്കിവെച്ച് മാതൃക സൃഷ്ടിക്കാനും ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞു.ആരോരുമില്ലാതെ വഴിയരികില്‍ വീണുകിടക്കുന്ന അനാഥരെ മരുന്നും ഭക്ഷണവും നല്‍കി ജീവിതാന്ത്യം വരെ പോറ്റുവാന്‍ ലലൈഫ്‌വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് പൂവ്വര്‍ഹോമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓരോ ജ്വല്ലറി കേന്ദ്രീകരിച്ചും ഓരോ പൂവ്വര്‍ ഹോം തുടങ്ങുക എന്ന ലക്ഷ്യത്തിലാണ് ബോബി ചെമ്മണ്ണൂര്‍.

പൂവ്വര്‍ ഹോമുകള്‍ക്കു പുറമെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒട്ടേറെ മറ്റു സേവന പരിപാടികളും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് സംഘടിപ്പിച്ചു വരുന്നു.വിദ്യാഭ്യാസ രംഗത്തെ പ്രോല്‍സാഹനത്തിനായി പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നവര്‍ക്ക് തങ്ക മെഡല്‍ നല്‍കി ആദരിക്കല്‍,സൗജന്യ അരിവിതരണം,നേത്ര ചികില്‍സാ ക്യാമ്പ്, സമൂഹ വിവാഹം,കടക്കെണി മൂലം ആത്മഹത്യ ചെയ്ത കുടുംബങ്ങള്‍ക്കുള്ള ധന സഹായം ,ഭവന നിര്‍മ്മാണം തുടങ്ങിയ സാമൂഹ്യ സേവനങ്ങള്‍ക്കായി ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭവിഹിതത്തില്‍ ഒരു നിശ്ചിത ശതമാനം സ്ഥിരമായി വിനിയോഗിച്ചു വരുന്നു.കൂടാതെ ബോബി ഫാന്‍സ് അസോസിയേഷന്‍ വകയും ബോബി ഫ്രന്റ്‌സ് ബ്ലഡ് ബാങ്ക് വഴിയും ചെമ്മണ്ണൂര്‍ ഗ്രൂപ്പിലെ മുഴുവന്‍ ജീവനക്കാര്‍ വഴിയും രക്തദാനത്തിന് സദാ സന്നദ്ധരായിരിക്കുന്ന രണ്ടര ലക്ഷം പേരടങ്ങിയ ബ്ലഡ് ഡൊണേഷന്‍ ഫോറം അനവധി രോഗികള്‍ക്ക് ആശ്വാസമേകിക്കൊണ്ടിരിക്കുന്നു