യുഡിഎഫ്- ബി​ജെപിയുടെ സംസ്ഥാന ഹർത്താൽ ആരംഭിച്ചു; കൊല്ലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അ‌നുകൂലികൾ തല്ലിത്തകർത്തു

single-img
6 April 2017

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും സം​​​സ്ഥാ​​​ന വ്യാ​​​പ​​​കമായി ആഹ്വാനം ചെയ്ത ഹ​​​ർ​​​ത്താൽ ആരംഭിച്ചു. ഹർത്താലിനെത്തുടർന്നു പലയിടത്തും അ‌ക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. കൊല്ലത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾ അ‌ടിച്ചുതകർത്തതായി റിപ്പോർട്ടുകളുണ്ട്.

വിഴിഞ്ഞത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ വാഹനങ്ങള്‍ തടയുന്നു.

കൊല്ലം ഇരവിപുരത്താണ് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തത്. മറ്റു ജില്ലകളിൽ നിന്നും ചെറിയ രീതിയിലുള്ള അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യെ ഹ​​​ർ​​​ത്താ​​​ലി​​​ൽ നി​​​ന്ന് ഇ​​​രു​​​കൂ​​​ട്ട​​​രും ഒ​​​ഴി​​​വാ​​​ക്കി​​​യിരുന്നു.

രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹ​​​ർ​​​ത്താ​​​ലിൽ നിന്ന്പ​​​രീ​​​ക്ഷ​​​ക​​​ൾ, പ​​​ത്രം, പാ​​​ൽ, ആ​​​ശു​​​പ​​​ത്രി, വി​​​വാ​​​ഹം, മ​​​ര​​​ണം, ശ​​​ബ​​​രി​​​മ​​​ല, ഉം​​​റ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ, ഉ​​​ൽ​​​സ​​​വ​​​ങ്ങ​​​ൾ, പ​​​ള്ളി​​​പ്പെ​​​രു​​​ന്നാ​​​ളു​​​ക​​​ൾ, മ​​​റ്റ് അ​​​വ​​​ശ്യ​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ ഒഴി​​​വാ​​​ക്കി​​​യി​​​ട്ടുണ്ട്.