എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ്: കാസര്‍ഗോഡ് ബണ്‍പത്തടുക്കയിലെ കുരുന്നുകളുടെ ആവശ്യത്തിന് ഒടുവില്‍ സാക്ഷാത്കാരം

single-img
6 April 2017

സംസ്ഥാനത്തെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ്, സ്വാ​ശ്ര​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ തു​ട​ങ്ങി​യ സി​ല​ബ​സ് പ്ര​കാ​രം പ​ഠി​പ്പി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഹ​യ​ര്‍ സെ​ക്ക​ണ്ട​റി ത​ലം വ​രെ മ​ല​യാ​ള ഭാ​ഷാ​പ​ഠ​നം നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഓ​ര്‍​ഡി​ന​ന്‍​സ് ആ​യി നി​യ​മം കൊ​ണ്ടു​വ​രാ​നാ​ണ് സംസ്ഥാന സർക്കാർ ഉ​ദേ​ശി​ക്കു​ന്ന​ത്.

മലയാളം ഭാഷാപഠനത്തിനായി കുരുന്നുകള്‍ നടത്തിയ സമരം ഫലം കണ്ടു; സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കാസര്‍കോട് ബണ്‍പത്തടുക്ക എസ്ഡിപിഎഎ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചത്. സ്‌കൂളിലെ നാല്‍പതിലേറെ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കു മലയാള ഭാഷാപഠിക്കാനാവശ്യമായ സഹായം ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പോസ്റ്റ്കാര്‍ഡില്‍ കത്തയക്കുകയായിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനം കൈക്കൊണ്ടത്.

ഓ​ര്‍​ഡി​ന​ന്‍​സ് ആ​യി നി​യ​മം കൊ​ണ്ടു​വ​രാൻ ഉദ്ദേശിക്കുന്ന കാര്യം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അ‌റിയിച്ചത്. കേ​ര​ള​ത്തി​ലെ ചി​ല വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന​തി​നും സം​സാ​രി​ക്കു​ന്ന​തി​നും ഇ​പ്പോ​ഴും വി​ല​ക്കു​ള്ള​താ​യി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെന്നും ചി​ല അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ല​യാ​ള പ​ഠ​ന​ത്തി​നു​ള്ള സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന പ​രാ​തി​യുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഈ ​സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തെന്നും അ‌ദ്ദേഹം പറഞ്ഞു.