തന്റെ സമരം പൊലീസിനെതിരെയാണ്, സര്‍ക്കാരിനെതിരെയല്ല; ജിഷ്ണുവിന്റെ മാതാവ് മഹിജ

single-img
6 April 2017

 

തന്റെ സമരം പൊലീസിനെതിരെയാണെന്നും അതു സര്‍ക്കാരിനെതിരെയല്ലെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പോലീസ് നടപടിക്കിടെ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മഹിജ.

തന്റെ സമരം സര്‍ക്കാരിനെതിരയല്ല. പോലീസിനെതിരെയാണ് സമരം. ഡിജിപി ഓഫീസിന്റെ മുന്നില്‍ നിന്ന് പോലീസിന്റെ കാട്ടിക്കൂട്ടലാണ് ഇവിടെ നടന്നത്. ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരും. പൊലീസ് നടപടിയെക്കുറിച്ചു മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്ന് അറിയില്ല- മഹിജ പറഞ്ഞു.

പോലീസ് ബലപ്രയോഗത്തിനിടെ മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനും പരിക്കേറ്റിരുന്നു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഹിജ ഓര്‍ത്തോ വിഭാഗത്തിലും ശ്രീജിത്ത് ശസ്ത്രക്രിയാ വിഭാഗത്തിലുമാണുള്ളത്. വാനിലേക്ക് കയറ്റുന്നതിനിടെ മഹിജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.