കേരളത്തില്‍ പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരുണ്ടോ; തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടയില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരസ്യ വെല്ലുവിളി

single-img
6 April 2017

പശുവിനെ കൊല്ലാന്‍ കേരളത്തിലും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മനോരമ ന്യൂസിന്റെ തെരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പശുവിനെ കൊല്ലാന്‍ ധൈര്യമുളളവരെ വെല്ലുവിളിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉയര്‍ത്തിവിട്ട ബീഫ് വിവാദം ഏറ്റെടുത്താണ് പുതിയ വെല്ലുാവിളിയുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ബീഫ് വിഷയത്തില്‍ മലപ്പുറത്ത് ബിജെപിക്ക് നിലപാടില്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് പരസ്യ പ്രതികരണവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയതെന്നാണ് സൂചന.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ മലപ്പുറത്തുകാര്‍ക്ക് ഹലാലായ ബീഫ് കഴിക്കാന്‍ ലഭ്യമാക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് പറഞ്ഞിരുന്നു. ഇത് ബിജെപിക്കുളളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. വിജയം ദേശീയ തലത്തിലും ഏറ്റെടുക്കപ്പെട്ടിരുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.