അ‌ധ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് സിബിഐയുടെ ആപ്പ്: ബാബറി മസ്ജിദ് കേസിൽ അ‌ധ്വാനിക്കെതിരെയുള്ള ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് സ​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ

single-img
6 April 2017

ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് എ​ൽ.കെ.​അ​ധ്വാ​നി​ക്കെ​തി​രെ ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ മു​ര​ളീ മ​നോ​ഹ​ർ ജോ​ഷി, കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി, ക​ല്യാ​ൺ സിം​ഗ് എ​ന്നി​വ​ർ​ക്കെ​തി​രെ​യും ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ഒ​ഴി​വാ​ക്കി​യ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചിരുന്നു. തുടർന്നാണ് സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ പി.​സി.​ഘോ​ഷ്, റോ​ഹിം​ഗ്ട​ണ്‍ ന​രി​മാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് പ്രസ്തുത കേസ് സംബന്ധിച്ചു വാ​ദം കേ​ള്‍​ക്കു​ന്ന​ത്.

വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയായി അ‌4്വാനി വരുമെന്ന സൂചനകൾ നിലനിൽക്കേയാണ് അ‌പ്രതീക്ഷിതമായി സിബിഐ രംഗത്തെത്തിയത്. പ്രസ്തുത കേസ് സംബന്ധിച്ചുള്ള ഉത്തരവുകൾ അ‌ധ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് തിരിച്ചടിയായേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.