‘മലയാളത്തില്‍ മികച്ച ടേക്ക് ഓഫ്’; മഹേഷ് നാരായണന് അഭിനന്ദനവുമായി ഉലക നായകന്‍

single-img
6 April 2017

മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ മുന്നേറ്റം തുടരുന്ന മഹേഷ് നാരായണന്‍ ചിത്രം ടേക്ഓഫിനെ പ്രശംസിച്ച് ഉലകനായകന്‍ കമല്‍ഹാസനും.

മലയാളത്തില്‍ മികച്ച ടേക് ഓഫാണ് മഹേഷ് നാരായണന്‍ നടത്തിയതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.ചിത്രം വളരെ നന്നായി ആസ്വദിച്ചുവെന്നും എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ചിത്രത്തെ അഭിനന്ദിച്ച് മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു വാര്യരും അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തമിഴ് നടന്‍ സൂര്യയും ടേക്ക് ഓഫിനെ പ്രശംസിച്ച് രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഉലകനായകന്റെ പ്രശംസ.കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപത്തിന്റെ എഡിറ്ററായിരുന്നു മഹേഷ് നാരായണന്‍.